ഉ​ട​മ​യെ മ​ര്‍​ദി​ച്ച് ബൈ​ക്ക് ക​വ​ര്‍​ന്നു: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Wednesday, April 24, 2024 6:30 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ ബൈ​ക്ക് ഉ​ട​മ​യെ മ​ര്‍​ദ്ദി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി.

പ​ന്നി​മ​ല സ്വ​ദേ​ശി സ​ജി​യു​ടെ ബൈ​ക്കാ​ണ് നാ​ലം​ഗ സം​ഘം ക​വ​ര്‍​ന്ന​ത്. മൂ​വോ​ട്ട്‌​കോ​ണം കൈ​ത​ക്കു​ഴി വീ​ട്ടി​ല്‍ വി​നോ​ദ് (30) പ​ളു​ക​ല്‍ ഇ​വാ​ന്‍​സി​ല്‍ ശാ​ലി​ന്‍ പ്രി​ന്‍​സ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ലം​ഗ സം​ഘ​മാ​ണ് സ​ജി​യെ മ​ര്‍​ദി​ച്ച ശേ​ഷം കാ​ര​മൂ​ട്ടി​ല്‍ നി​ന്നും ബൈ​ക്കു​മാ​യി കാ​ട​ന്ന​ത്. അ​തി​ല്‍ ര​ണ്ടു​പേ​രാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ഉ​ട​നെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും വെ​ള്ള​റ​ട പോ​ലൂ​സ് വ‍്യ​ക്ത​മാ​ക്കി.