ക​വ​ർ​ന്നെ​ടു​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Wednesday, April 24, 2024 6:30 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടേ​യും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പുനഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ് ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റേ​യും 15 മാ​സ​ത്തെ ശ​ന്പ​ള​ത്തി​ന് തു​ല്യ​മാ​യ തു​ക​യാ​ണ് സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ത്ത​ത്. മൂ​ന്നു വ​ർ​ഷ​മാ​യി ഡി​എയും അഞ്ചു വ​ർ​ഷ​മാ​യി സ​റ​ണ്ട​റുമില്ല. മു​ൻ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ കു​ടി​ശി​ക ന​ൽ​കി​യി​ല്ലല്ലെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. രാ​ഖേ​ഷ് അ​ധ്യ​ക്ഷ​നായി. ജോ​ർ​ജ് ആ​ന്‍റ​ണി, ജെ. ​ഡി​സ​ണ്‍, മോ​ബി​ഷ്, ഷെ​ൻ​കു​മാ​ർ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.