സ്ഥാനാർഥികൾ വർധിത ആവേശത്തിൽ
Tuesday, April 23, 2024 4:34 AM IST
ക​ട​ലോ​ര​ത്തി​ന്‍റെ മ​ന​സു തൊ​ട്ട് ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: ക​ട​ലോ​ര മ​ക്ക​ളു​ടെ മ​നം ക​വ​ര്‍​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​ര്‍ ഇ​ന്ന​ലെ പൊ​ഴി​യൂ​ര്‍ തീ​ര​ദേ​ശ മേ​ഖ​ല​യി​ലും നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ത​രൂ​ര്‍ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

കു​ള​ത്തൂ​ര്‍, കാ​രോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി തി​രി​ച്ചു. പൊ​ഴി​യൂ​ര്‍ ക്ഷേ​ത്ര ന​ട​യി​ല്‍ നി​ന്ന് കാ​ന്ത​പു​രം ന​ജീ​ബ് എം​എ​ല്‍​എ തു​ട​ര്‍​ന്നു​ള്ള പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത​മാ​യി കു​ട്ടി​ക​ളു​ടെ നൃ​ത്ത സം​ഘം അ​ണി​നി​ര​ന്നി​രു​ന്നു. അ​വി​ടെ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ല്‍ ശ​ശി ത​രൂ​ര്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ലു​ലു മാ​ളി​ല്‍ ന​ട​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത സി​നി​മാ​താ​രം പ്ര​കാ​ശ് രാ​ജി​നൊ​പ്പം പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു.

ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ക്കൊപ്പം പന്ന്യൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന് സ്നേ​ഹ സ്വീ​ക​ര​ണ​മൊ​രു​ക്കി ത​മ്പാ​നൂ​രി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍‌. ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ല്‍ എ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ മാ​ല​യ​ണി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ സ്വീ​ക​രി​ച്ചു. ത​ല​സ്ഥാ​ന​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്ന് സ്ഥാ​നാ​ര്‍​ഥി.

രാ​വി​ലെ ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​ടെ​ക്കി​ക​ള്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി ഐ​ടി മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാം​പ​സി​ലും പ​ന്ന്യ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വൈ​കി​ട്ട് പൊ​ഴി​യു​രി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

വി​ക​സ​ന രേ​ഖയുമായി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര വി​ക​സ​ന രേ​ഖ മു​ന്‍ നി​ര്‍​ത്തി​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​വ​സാ​ന ഘ​ട്ട പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​ത്. ഇ​താ​ണ് കാ​ര്യം എ​ന്നാ​ണു വി​ഷ​ൻ ഡോ​ക്യു​മെ​ന്‍റി​ന്‍റെ പേ​ര്. വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണു പ്ര​ധാ​ന​മാ​യും മാ​സ്റ്റ​ർ പ്ലാ​നി​ൽ.

ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ലെ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ മു​ള്ള​ല​വി​ന്‍​മൂ​ടി​ല്‍ നി​ന്നാ​രം​ഭി​ച്ചു. രാ​ത്രി വൈ​കി വെ​ള്ള​റ​ട ജം​ഗ്ഷ​നി​ലെ​ത്തി പ​ര്യ​ട​നം സ​മാ​പി​ച്ചു.

വി​ക​സ​നം ച​ര്‍​ച്ച ചെ​യ്ത് അ​ടൂ​ര്‍ പ്ര​കാ​ശ്

ആ​റ്റി​ങ്ങ​ല്‍‌: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ആ​വേ​ശം നി​റ​ച്ച് കൊ​ണ്ട് അ​വ​സാ​ന​ഘ​ട്ട പ​ര്യ​ട​ന​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ല്‍ യു ​ഡി എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ടൂ​ര്‍ പ്ര​കാ​ശ്. വ​ര്‍​ക്ക​ല​യി​ലെ ന​വാ​യി​ക്കു​ള​ത്താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ മ​ണ്ഡ​ല പ​ര്യ​ട​നം.

വ​ര്‍​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം ആ​രോ​ഗ്യ രം​ഗ​ത്ത് അ​ടൂ​ര്‍ പ്ര​കാ​ശ് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്താ​യി​രു​ന്നു പ​ര്യ​ട​നം . ശ്രീ ​ശ​ങ്ക​ര നാ​രാ​യ​ണ സ്വാ​മി ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തോ​ട് കൂ​ടി​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത് . കാ​ട്ടു​പു​തു​ശേ​രി​യി​ല്‍ മു​ന്‍ എം​എ​ല്‍​എ വ​ര്‍​ക്ക​ല ക​ഹാ​ര്‍ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ത്ഘാ​ട​നം ചെ​യ്തു.

വ​ര്‍​ക്ക​ല​യി​ല്‍ വോ​ട്ടു തേ​ടി വി. ​ജോ​യി

ആ​റ്റി​ങ്ങ​ല്‍: വ​ര്‍​ക്ക​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ത്ഥി​പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി ആ​റ്റി​ങ്ങ​ലി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി വി.​ജോ​യി. രാ​വി​ലെ ഊ​ന്നി​ന്‍​മൂ​ടി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം രാ​ത്രി ന​ട​യ​റ​യി​ലാ​ണ് സ​മാ​പി​ച്ച​ത്. അ​റു​പ​തി​ല​ധി​കം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. ദ​ഫ് മു​ട്ടും മ​റ്റ് നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളും സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് പ​ങ്കി​ട്ട് വ​ര്‍​ധി​പ്പി​ച്ചു.

മ​ണ്ഡ​ലം നി​റ​ഞ്ഞ് വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​ചാ​ര​ണം

ആ​റ്റി​ങ്ങ​ല്‍: പ​ര്യ​ട​ന​വും റോ​ഡ് ഷോ​യു​മാ​യി മ​ണ്ഡ​ലം നി​റ​ഞ്ഞ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി വി.​മു​ര​ളീ​ധ​ര​ന്‍. നെ​ടു​മ​ങ്ങാ​ട് മു​ത​ല്‍ ആ​റ്റി​ങ്ങ​ല്‍ വ​രെ ന​ട​ന്ന റോ​ഡ് ഷോ ​മ​ഹി​ളാ​മോ​ര്‍​ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ത​മി​ഴ്നാ​ട് എം​എ​ല്‍​എ​യു​മാ​യ വാ​ന​തി ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് നി​ന്നും തു​ട​ങ്ങി പ​ഴ​കു​റ്റി, വെ​മ്പാ​യം, ക​ന്യാ​കു​ള​ങ്ങ​ര, പോ​ത്ത​ന്‍​കോ​ട്, വെ​ഞ്ഞാ​റ​മൂ​ട്, ന​ഗ​രൂ​ര്‍ ആ​ലം​കോ​ട് വ​ഴി ആ​റ്റി​ങ്ങ​ലി​ല്‍ റോ​ഡ് ഷോ ​അ​വ​സാ​നി​ച്ചു. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം.