ക​ന​ക​ക്കു​ന്ന് പ​രി​സ​ര​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു
Tuesday, April 23, 2024 4:34 AM IST
പേ​രൂ​ര്‍​ക്ക​ട: സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി പേ​രി​ലൊ​തു​ങ്ങു​മ്പോ​ള്‍ ച​രി​ത്ര​മു​റ​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് പ​രി​സ​ര​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു.

ക​ന​ക​ക്കു​ന്നി​ല്‍ ആ​ര്‍​മി​യു​ടെ വി​മാ​ന​ത്തി​ന്‍റെ മാ​തൃ​ക സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷം‌. മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​ത്തു​ന്ന​വ​രാ​ണ് ശു​ചി​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കാ​തെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്.

പൊ​ട്ടി​യ ഹെ​ല്‍​മെ​റ്റു​ക​ളും ക്യാ​രി​ബാ​ഗു​ക​ളും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും ആ​ഹാ​രം നി​റ​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക്ക് അ​വ​ശി​ഷ്ട​ങ്ങ​ളും കൂ​ടാ​തെ പേ​പ്പ​ര്‍ വേ​സ്റ്റു​ക​ളു​മാ​ണ് വ​ലി​ച്ചെ​റി​യു​ന്ന​വ​യി​ൽ കൂ​ടു​ത​ൽ. മ​റ്റൊ​രു​വ​ശ​ത്ത് കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത് യൂ​സ് ആ​ൻ​ഡ് ത്രോ ​ക​പ്പു​ക​ളാ​ണ്.

മാ​ലി​ന്യം യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യാ​ത്ത​തും പ്ര​ശ്‌​ന​മാ​യി​ട്ടു​ണ്ട്. ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ത​ന്നെ​യാ​ണ് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്.