അണുനശീകരണം ന​ട​ത്തി ച​രി​ത്രംകുറിച്ച് വി​ഴി​ഞ്ഞം തു​റ​മു​ഖം
Thursday, April 25, 2024 6:25 AM IST
വി​ഴി​ഞ്ഞം: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​പ്പ​ലു​ക​ൾ​ക്ക് അണുന ശീകരണം ന​ട​ത്തി വി​ഴി​ഞ്ഞം തു​റ​മു​ഖം. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​താ​വാ​യ അ​ദാ​നി​യു​ടെ ക​പ്പ​ലു​ക​ൾ​ക്കുത​ന്നെ സാ​നി​റ്റേ​ഷ​ൻ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള ഭാ​ഗ്യ​വും തു​റ​മു​ഖ​ത്തി​നു ല​ഭി​ച്ചു.

വി​ഴി​ഞ്ഞ​ത്തുനി​ന്ന് കൊ​ളം​ബോ​യി​ലേ​ക്ക് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​കു​ന്ന ട​ഗ്ഗാ​യ ജ​ല​ഷ്വ -5, ഡ്ര​ഡ്ജ​റാ​യ ശാ​ന്തി സാ​ഗ​ർ -10 എ​ന്നി​വ​ക്കാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ഇ​ന്‍റർ​നാ​ഷ​ണ​ൽ ഷി​പ്പ് സാ​നി​റ്റേ​ഷ​ൻ എ​ക്സം​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. കൊ​ളംബോ​യ്ക്ക് സ​മീ​പ​മെ​ത്തു​ന്ന ട​ഗ്ഗി​നെ​യും ഡ്ര​ഡ്ജ​റി നെ​യും മ​റ്റൊ​രു വി​ദേ​ശ​ക​പ്പ​ൽ കെ​ട്ടി​വ​ലി​ച്ചു തീ​ര​ത്ത​ടു​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​മ​നു​സ​രി​ച്ച് സാ​നി​റ്റേ​ഷ​ൻ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും പോ​ർ​ട്ട് ഡ്യൂ​സ്, ചാ​ന​ൽ ഫീ​സ് എ​ന്നി​വ​യി​ൽ കേ​ര​ള സ​ർ​ക്കാ​രി​നും വ​രു​മാ​നം ല​ഭി​ക്കും. കോ​വി​ഡ് സ​മ​യ​ത്ത് പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന ക​പ്പ​ലു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തിനു തു​റ​മു​ഖ അ​ധി​കൃ​ത​ർ നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും വാ​ർ​ഫി​ൽ അ​ടു​പ്പി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

കൊ​ച്ചി​ൽ പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ശ്രാ​വ​ൺ, വി​ഴി​ഞ്ഞം പോ​ർ​ട്ട് പ​ർ​സ​ർ ബി​നു​ലാ​ൽ, അ​സി. പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ അ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ത്യം ഷി​പ്പിം​ഗ് ഏ​ജ​ന്‍റ് എം​ഡി അ​ജി​ത് പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.