ഏകദിന ശില്പശാല നടത്തി
1246384
Tuesday, December 6, 2022 11:31 PM IST
അന്പൂരി: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പാസ്വേഡ് 2022-23 ഏകദിന ശില്പശാല അന്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഈശോ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെന്പർ ലാലി ജോണ്‍, ഹെഡ്മാസ്റ്റർ ടി.എസ്. സിബിമോൻ എന്നിവർ പ്രസംഗിച്ചു. നൂറു വിദ്യാർഥികൾ പങ്കെടുത്ത ശില്പശാല സത്താർ ശ്രീകാര്യം, സഞ്ജു ടി. കുര്യൻ എന്നിവർ നയിച്ചു. ജില്ലാ കരിയർ കോ-ഓർഡിനേറ്റർ അബ്ദുൾ അയൂബ് ക്യാന്പ് വിശദീകരണം നൽകി. ബിന്ദു ജോസഫ്, ടെസ്സി ജോസഫ് എന്നിവർ കോ-ഓർഡിനേറ്റർമാരായിരുന്നു.
നഴ്സറി സ്കൂൾ
പ്രവർത്തനം പുനരാരംഭിച്ചു
നെയ്യാറ്റിൻകര : നഗരസഭയിലെ ബ്രഹ്മംകോട് വാര്‍ഡിലെ നഴ്സറി സ്കൂളിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടര വർഷക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ നഴ്സറി സ്കൂൾ നവീകരണം പൂര്‍ത്തിയാക്കിയാണ് വീണ്ടും തുറന്നുകൊടുത്തത്.നഴ്സറി സ്കൂളിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് അധ്യക്ഷതവഹിച്ചു.