ഒ​ന്ന​ല്ല, ര​ണ്ട​ല്ല; ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണു​ക​ള്‍​ക്ക് മൂ​ന്നു ലെ​വ​ല്‍ സു​ര​ക്ഷ
ഒ​ന്ന​ല്ല, ര​ണ്ട​ല്ല; ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണു​ക​ള്‍​ക്ക് മൂ​ന്നു ലെ​വ​ല്‍ സു​ര​ക്ഷ
Friday, October 11, 2024 12:55 PM IST
സോനു തോമസ്
ആ​ന്‍​ഡ്രോ​യ്ഡ് സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്ക് മൂ​ന്നു ലെ​വ​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്കി ഗൂ​ഗി​ള്‍. ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ള്‍ ആ​രെ​ങ്കി​ലും മോ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന മൂ​ന്ന് ഫീ​ച്ച​റു​ക​ളാ​ണ് ഗൂ​ഗി​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ഫ്റ്റ് ഡി​റ്റെ​ക്ഷ​ന്‍ ലോ​ക്ക്, ഓ​ഫ്ലൈ​ന്‍ ഡി​വൈ​സ് ലോ​ക്ക്, റി​മോ​ട്ട് ലോ​ക്ക് എ​ന്നി​വ​യാ​ണി​വ.

തെ​ഫ്റ്റ് ഡി​റ്റെ​ക്ഷ​ന്‍ ലോ​ക്ക്

ഫോ​ണി​ലെ വി​വ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ മോ​ഷ്ടാ​വി​നെ അ​നു​വ​ദി​ക്കാ​തെ ഫോ​ണ്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ലോ​ക്ക് ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് തെ​ഫ്റ്റ് ഡി​റ്റെ​ക്ഷ​ന്‍ ലോ​ക്ക്.

ഉ​ട​മ​യു​ടെ കൈ​യി​ല്‍​നി​ന്ന് ഫോ​ണ്‍ മോ​ഷ്ടി​ച്ചു​കൊ​ണ്ട് ആ​രെ​ങ്കി​ലും ഓ​ടി​യോ ന​ട​ന്നോ വാ​ഹ​ന​ത്തി​ലോ പോ​കു​മ്പോ​ള്‍ എ​ഐ​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ് ഫോ​ണ്‍ ലോ​ക്കാ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്.


ഓ​ഫ്ലൈ​ന്‍ ഡി​വൈ​സ് ലോ​ക്ക്

മോ​ഷ്ടി​ച്ച ഫോ​ണ്‍ ഓ​ഫ് ചെ​യ്യു​ക​യോ, സിം ​മാ​റ്റു​ക​യോ ചെ​യ്താ​ല്‍ ഓ​ഫ്ലൈ​ന്‍ ഡി​വൈ​സ് ലോ​ക്ക് ആ​ക്റ്റീ​വാ​കും.

പി​ന്നീ​ട് ഫോ​ണ്‍ ഓ​ണ്‍ ചെ​യ്യു​മ്പോ​ള്‍ ബ​യോ​മെ​ട്രി​ക് വേ​രി​ഫി​ക്കേ​ഷ​നോ, പാ​സ്‌​കോ​ഡോ ചോ​ദി​ക്കും.

റി​മോ​ട്ട് ലോ​ക്ക്

ഫൈ​ന്‍​ഡ് മൈ ​ഡി​വൈ​സ് സം​വി​ധാ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ച് ഉ​ട​മ​യ്ക്ക് ത​ന്നെ ത​ന്‍റെ ഫോ​ണ്‍ ലോ​ക്ക് ചെ​യ്യാ​നാ​വു​ന്ന സം​വി​ധാ​ന​മാ​ണ് റി​മോ​ട്ട് ലോ​ക്ക് ഫീ​ച്ച​ര്‍.

ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ മോ​ഷ്ടാ​വി​നോ​ട് ഫോ​ണ്‍ തി​രി​കെ ന​ല്‍​കാ​ന്‍ സ​ന്ദേ​ശം അ​യ​യ്ക്കാ​നും ഫോ​ണി​ലെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും മാ​യി​ച്ചു​ക​ള​യാ​നും സാ​ധി​ക്കും.

ആ​ന്‍​ഡ്രോ​യ്ഡ് 10 മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള എ​ല്ലാ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ലും ഈ ​ഫീ​ച്ച​റു​ക​ള്‍ ല​ഭ്യ​മാ​കും.