പുതിയ 4കെ എല്‍ഇഡി ടിവിയുമായി ഹെയര്‍
Friday, August 9, 2024 1:27 PM IST
ചൈനീസ് നിര്‍മാതാക്കളായ ഹെയര്‍ 4കെ സീരിയസില്‍ രണ്ട് പുതിയ എല്‍ഇഡി ടിവി അവതരിപ്പിച്ചു. 65 ഇഞ്ച്, 75 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തിലുള്ള ടിവിയാണ് പുറത്തിറക്കിയത്.
മികച്ച ഓഡിയോ-വീഡിയോ അനുഭവം നല്കുന്നവയാണ് പുതിയ QDMini LED 4K ടിവിയെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡോട്ട് (ക്യുഡി) സാങ്കേതികവിദ്യ, ഹര്മന് കാര്‍ഡണ്‍ സ്പീക്കറുകള്‍, 144 ഹെര്‍ട്സ് റിഫ്രെഷ് റേറ്റ് എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
മികച്ച ശബ്ദ അനുഭവം നല്‍കുന്നതിന് ഓഡിയോ സിസ്റ്റത്തിന് ഡോള്‍ബി അറ്റ്മോസും ഡിബിഎക്സ്-ടിവി പിന്തുണയും ഉണ്ടെന്ന് ഹെയര്‍ അവകാശപ്പെടുന്നു. HDMI 2.1, WiFi 6 പിന്തുണ എന്നിവ ലാഗില്ലാതെ ഗെയിം പ്ലേ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയില്‍ 1,55,990 രൂപ പ്രാരംഭ വിലയിലാണ് ടിവി ലഭ്യമാകുക.