128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റായിരിക്കും ഈ വിലയ്ക്ക് കിട്ടുക. 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്ലസിന് 99,900 രൂപയും 256 ജിബി സ്റ്റോറേജുള്ളതിന് 1,19,900 രൂപയുമായിരിക്കും വിലയുണ്ടാവുക. അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളിൽ ഐഫോൺ 16ഉം ഐഫോൺ 16 പ്ലസും ലഭ്യമാവും.
ഐഫോൺ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.
ഐഫോൺ പ്രോ മാക്സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോൾ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നൽകണം.