ക്ലിക്ക് പേ ക്യൂആര്‍ എന്‍പിസിഐ ഭാരത് ബില്‍ പേയുമായി സഹകരിച്ച് ഗൂഗിള്‍ പേ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആര്‍. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് പേ ക്യൂആര്‍കോഡുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കും.
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ് ഓരോ മാസവും സ്ഥിരമുള്ള പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടുതല്‍ വിശാലമാക്കുകയാണ് പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്. വൈദ്യുതി ബില്ലുകള്‍, ഹൗസിംഗ് സൊസൈറ്റി ബില്ലുകള്‍ പോലുള്ളവ ഗൂഗിള്‍ പേയില്‍ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും.
ഓട്ടോ പേ ഫോര്‍ യുപിഐ ലൈറ്റ് നിശ്ചിത തുക യുപിഐ ലൈറ്റിലേക്ക് മാറ്റിയാല്‍ ബാങ്ക് സെര്‍വറുകളെ ആശ്രയിക്കാതെ അതിവേഗം ഇടപാട് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. യുപിഐ ലൈറ്റില്‍ ബാലന്‍സ് തീരുമ്പോള്‍ നിശ്ചിത തുക ഓട്ടോമാറ്റിക് ആയി ടോപ്പ് അപ്പ് ചെയ്യുന്ന സൗകര്യമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.