പോ​ക്കോ പാ​ഡ് 5ജി ​ടാ​ബ്‌​ലെ​റ്റ് ഇ​ന്ത്യ​യി​ല്‍
പോ​ക്കോ പാ​ഡ് 5ജി ​ടാ​ബ്‌​ലെ​റ്റ് ഇ​ന്ത്യ​യി​ല്‍
Monday, August 26, 2024 1:04 PM IST
സോനു തോമസ്
പോ​ക്കോ പാ​ഡ് 5ജി ​ടാ​ബ്‌​ലെ​റ്റ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ല്‍ പോ​ക്കോ​യു​ടെ ആ​ദ്യ ടാ​ബ്ലെ​റ്റാ​ണി​ത്. 120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റും 600 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്‌​നെ​സോ​ടെ കോ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 3 സം​ര​ക്ഷ​ണം എ​ന്നി​വ​യു​ള്ള 12.1 ഇ​ഞ്ച് 1.5കെ ​ഐ​പി​എ​സ് എ​ല്‍​സി​ഡി ഡി​സ്പ്ലേ ആ​ണ് പോ​ക്കോ പാ​ഡി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഡോ​ള്‍​ബി വി​ഷ​ന്‍, ഡോ​ള്‍​ബി അ​റ്റ്മോ​സ്, ക്വാ​ഡ് സ്പീ​ക്ക​ര്‍ സ​ജ്ജീ​ക​ര​ണം, ര​ണ്ട് മൈ​ക്രോ​ഫോ​ണു​ക​ള്‍, 3.5 എം​എം ഹെ​ഡ്ഫോ​ണ്‍ ജാ​ക്ക് എ​ന്നീ പി​ന്തു​ണ​യോ​ടെ​യാ​ണ് ടാ​ബ്ലെ​റ്റ് വ​രു​ന്ന​ത്. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹൈ​പ്പ​ര്‍ ഒ​എ​സി​ലാ​ണ് പോ​ക്കോ പാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 7എ​സ് ര​ണ്ടാം ത​ല​മു​റ ചി​പ്സെ​റ്റാ​ണ് പോ​ക്കോ പാ​ഡി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്. സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 8 എം​പി ബാ​ക്ക് കാ​മ​റ​യും 8 എം​പി ഫ്ര​ണ്ട് കാ​മ​റ​യും പോ​ക്കോ​യി​ല്‍ ഉ​ണ്ട്.


8 ജി​ബി റാ​മും 256 ജി​ബി യു​എ​ഫ്എ​സ് 2.2 സ്റ്റോ​റേ​ജു​മാ​യാ​ണ് ടാ​ബ് വ​രു​ന്ന​ത്. 33വാ​ട്ട് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള വ​ലി​യ 10,000എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ടാ​ബ്ലെ​റ്റി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പൊ​ടി, സ്പ്ലാ​ഷ് പ്ര​തി​രോ​ധം എ​ന്നി​വ​യ്ക്കാ​യി ഐ​പി52 റേ​റ്റിം​ഗും പോ​ക്കോ പാ​ഡി​നു​ണ്ട്.

പി​സ്ത ഗ്രീ​ന്‍, കോ​ബാ​ള്‍​ട്ട് ബ്ലൂ​സ് എ​ന്നീ ര​ണ്ട് നി​റ​ങ്ങ​ളി​ലാ​ണ് പോ​ക്കോ പാ​ഡ് 5ജി ​എ​ത്തു​ന്ന​ത്. 8 ജി​ബി+128 ജി​ബി വേ​രി​യ​ന്‍റി​ന് 23,999 രൂ​പ​യും 8 ജി​ബി+256 ജി​ബി വേ​രി​യ​ന്‍റി​ന് 25,999 രൂ​പ​യു​മാ​ണ്. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ ഫ്‌​ളി​പ്കാ​ര്‍​ട്ടി​ല്‍ ടാ​ബ് ല​ഭ്യ​മാ​കും.

എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്‌​സി, ഐ​സി​ഐ​സി​ഐ ബാ​ങ്ക് കാ​ര്‍​ഡു​ക​ള്‍ വ​ഴി പ​ണ​മ​ട​യ്ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് 3,000 രൂ​പ​യു​ടെ അ​ധി​ക കി​ഴി​വ് ല​ഭ്യ​മാ​കും.