ഇപ്പോഴിതാ കുട്ടികളുടെ യുട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് യുട്യൂബ്.
ഫാമിലി സെന്റര്‍ ഹബ്ബ് എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ യുട്യൂബ് അക്കൗണ്ടിനെ മാതാപിതക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
കുട്ടികള്‍ യുട്യൂബില്‍ എന്തെല്ലാം കാണുന്നു, എത്ര വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാവും.
കുട്ടികള്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിംഗ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തും.