ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗു​മാ​യി വി​വോ ടി3 ​പ്രോ 5ജി
ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗു​മാ​യി വി​വോ ടി3 ​പ്രോ 5ജി
Wednesday, September 4, 2024 2:12 PM IST
സോനു തോമസ്
ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 5,000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി വി​വോ പു​തി​യ മോ​ഡ​ലാ​യ വി​വോ ടി3 ​പ്രോ 5ജി ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സോ​ണി കാ​മ​റ, സ്നാ​പ്ഡ്രാ​ഗ​ണ്‍ ചി​പ്സെ​റ്റ് തു​ട​ങ്ങി നി​ര​വ​ധി ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് വി​വോ ടി3 ​പ്രോ​യു​ടെ വ​ര​വ്.

6.78 ഫു​ള്‍ എ​ച്ച്ഡി പ്ല​സ് 3ഡി ​ക​ര്‍​വ്ഡ് അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലേ​യി​ല്‍ 120ഹെ​സ്ഡ് റി​ഫ്ര​ഷ് റേ​റ്റും 4500 നൈ​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്നെ​സും ന​ല്‍​കു​ന്നു.

ഒ​പ്റ്റി​ക്ക​ല്‍ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​നോ​ടു​കൂ​ടി​യ 50എം​പി സോ​ണി​പ്രൈ​മ​റി കാ​മ​റ, 8എം​പി അ​ള്‍​ട്രാ വൈ​ഡ് റി​യ​ര്‍ കാ​മ​റ, 16എം​പി സെ​ല്‍​ഫി കാ​മ​റ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് കാ​മ​റ യൂ​ണി​റ്റ്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 ജ​ന​റേ​ഷ​ന്‍​ചി​പ്സെ​റ്റ് ഫോ​ണി​ന് ക​രു​ത്തു പ​ക​രു​ന്നു. ഫ​ണ്‍​ട​ച്ച് ഒ​എ​സ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ന്‍​ഡ്രോ​യ്ഡ് 14 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​ണ് ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചാ​ര്‍​ജിം​ഗി​നാ​യി 80വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗാ​ണ്.


അ​ഡ്രി​നോ 7120 ജി​പി​യു ഗ്രാ​ഫി​ക്സ് കാ​ര്‍​ഡ്, ഇ​ന്‍-​ഡി​സ്പ്ലേ ഒ​പ്റ്റി​ക്ക​ല്‍ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, 5ജി, 4​ജി ലൈ​റ്റ്, വൈ​ഫൈ 6, ബ്ലൂ​ടൂ​ത്ത് 5.4, ജി​പി​എ​സ് ക​ണ​ക്ടി​വി​റ്റി എ​ന്നി സ​വി​ശേ​ഷ​ത​ക​ളും ഫോ​ണി​നു​ണ്ട്.

പൊ​ടി​യും മ​റ്റും ത​ട​യാ​നു​ള്ള ഐ​പി 64 ഡ​സ്റ്റ് ആ​ന്‍​ഡ് സ്പ്ലാ​ഷ് റെ​സി​സ്റ്റ​ന്‍റ് റേ​റ്റിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ട്. 8 ജി​ബി +128 ജി​ബി, 8 ജി​ബി+265 ജി​ബി എ​ന്നീ ര​ണ്ട് വേ​രി​യ​ന്‍റു​ക​ളാ​ണു​ള്ള​ത്.

സാ​ന്‍​ഡ്സ്റ്റോ​ണ്‍ ഓ​റ​ഞ്ച്, എ​മ​റാ​ള്‍​ഡ് ഗ്രീ​ന്‍ എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ഫോ​ണി​ന് യ​ഥാ​ക്ര​മം 21,999 രൂ​പ, 26,999 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.