വിപണിയില്‍ "ഫയറാകാന്‍' ലാവ അഗ്നി 3
Friday, October 4, 2024 11:57 AM IST
ലാവ രണ്ടുകല്പ്പിച്ചാണെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടാനില്ല. വിപണി പിടിക്കാന്‍ പുറത്തിറക്കുന്ന പുതിയ ലാവ അഗ്നി 3യുടെ ഫീച്ചറുകള്‍ കേട്ടാല്‍ ആരും അത് അംഗീകരിക്കും.
രണ്ട് ഡിസപ്ലേയുള്ള ഫോണാണ് ലാവ അവതരിപ്പിക്കുന്ന അഗ്നി 3. ഒക്ടോബര്‍ നാലിന് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും. 120 ഹെഡ്സ് റിഫ്രഷ് നിരക്കുള്ള 1.5കെ കര്‍വിഡ് അമോല്‍ഡ് സ്ക്രീന്‍ ആയിരിക്കും പ്രാഥമിക ഡിസ്പ്ലേ.
കാമറ മൊഡ്യൂളിന് അടുത്തായി സ്ഥിതിചെയ്യുന്ന പിന്നിലെ പാനലില്‍ ഒരു സെക്കന്‍ഡറി ഡിസ്പ്ലേയുമുണ്ട്. ഇതില്‍ 1.74 ഇഞ്ച് അമോലെഡ് സ്ക്രീന്‍ ഫീച്ചറാണ്. കൂടാതെ വിവിധ ആപ്പുകളും ഇതില്‍ ക്രമീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
50എംപി എഐ കാമറയോടൊപ്പം ഫോണിന്റെ പിന്നിലെ പാനലില്‍ ട്രിപ്പിള്‍ കാമറ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300ത ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്.
8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64 എംപി പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ക്വാഡ് കാമറ കോണ്ഫിഗറേഷന് അഗ്നി 3യുടെ പിന്‍ഭാഗത്ത് അവതരിപ്പിച്ചേക്കാം.
5,000 എംഎച്ച് ബാറ്ററിയും 66വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോള്‍ബി അറ്റ്മോസ് സൗണ്ട് പിന്തുണയോടെ എത്തുന്ന അഗ്നി 3ന് 30,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് സൂചന.