"കാമറയാണ് സാറെ ഇവന്റെ മെയിന്‍'; ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലെത്തി
Tuesday, September 24, 2024 1:44 PM IST
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയുടെ ഹോണര്‍ ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലെത്തി. 108 എംപി പ്രധാന കാമറ, അമോല്‍ഡ് ഡിസ്പ്ലെ തുടങ്ങി നിരവധി സവിശേഷതകളാണ് ഹോണര്‍ 200 ലൈറ്റ് 5ജിയെ വ്യത്യസ്തമാക്കുന്നത്.
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോല്‍ഡ് ഡിസപ്ലേയാണിതിന്. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ മാജിക് ഒഎസ് 8ആണ് ഹോണര്‍ 200 ലൈറ്റ് 5ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മീഡിയടെക് ഡൈമന്‍സിറ്റി 6080 പ്രൊസസര്‍, 4,500 എംഎഎച്ച് ബാറ്ററി, 35 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിന് നല്കിയിരിക്കുന്നു.
ട്രിപ്പിള്‍-ലെന്‍സ് റീയര്‍ കാമറയാണ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം ഓരോ ഡെപ്ത്ത് സെന്‍സറും മാക്രോ ലെന്‍സും അടങ്ങിയിരിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 50 എംപി വൈഡ്-ആംഗിള്‍ കാമറ ഉറപ്പാക്കിയിരിക്കുന്നു.
വിവിധ ലൈറ്റ് സാഹചര്യങ്ങളില്‍ പ്രയോജനകരമാകുന്ന സെല്‍ഫീ ലൈറ്റ് എന്ന ഫീച്ചറും ഹോണര്‍ 200 ലൈറ്റ് 5ജിയിലുണ്ട്. മൂന്നു നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ 200 ലൈറ്റ് 5ജി 17,999 രൂപയാണ് വില.
ഹോണറിന്റെ വെബ്സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണും വഴിയാണ് പ്രധാന വില്പന. റീടെയ്ല്‍ ഔട്ട്ലറ്റുകളിലും ഫോണ്‍ ലഭ്യമായിരിക്കും.