40 ദി​വ​സം ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന ടാ​ബ് വി​പ​ണി​യി​ല്‍!
40 ദി​വ​സം ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന ടാ​ബ് വി​പ​ണി​യി​ല്‍!
Saturday, July 20, 2024 2:50 PM IST
സോനു തോമസ്
40 ദി​വ​സ​ത്തോ​ളം സ്റ്റാ​ന്‍റ്ബൈ മോ​ഡി​ല്‍ ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന ടാ​ബ് അ​വ​ത​രി​പ്പി​ച്ച് വ​ണ്‍​പ്ല​സ്. വ​ണ്‍​പ്ല​സ് പാ​ഡ് 2 ആ​ണ് ഇ​ത്ര​യും ദി​വ​സം പ​വ​ര്‍​ബാ​ക്ക് അ​പ് ല​ഭി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

67 വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ​പ്പോ​ര്‍​ട്ടു​ള്ള 9510 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഇ​തി​നു​ള്ള​ത്. 81 മി​നി​റ്റു​കൊ​ണ്ട് പൂ​ജ്യ​ത്തി​ല്‍​നി​ന്നു നൂ​റു​ശ​ത​മാ​നം ചാ​ര്‍​ജാ​വു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ക്വാ​ല്‍​കോ​മി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ മൊ​ബൈ​ല്‍ ചി​പ്പ്സെ​റ്റാ​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 8ജെ​ന്‍ 3 യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ബ് ലെ​റ്റാ​ണ് വ​ണ്‍​പ്ല​സ് പാ​ഡ് 2.

വ​ണ്‍​പ്ല​സ് ടാ​ബ് 2ന് ​ടെ​ക്സ്ചേ​ര്‍​ഡ് ഫി​നി​ഷോ​ടു​കൂ​ടി​യ മെ​റ്റ​ല്‍ യു​ണി​ബോ​ഡി​യാ​ണ്. 2.1 ഇ​ഞ്ചിന്‍റെ 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 3കെ ​എ​ല്‍​സി​ഡി സ്‌​ക്രീ​ന്‍ ആ​ണി​തി​ന്.


900 നി​റ്റ്സ് വ​രെ ബ്രൈ​റ്റ്നെ​സും ല​ഭി​ക്കും. 3 കെ ​റെ​സ​ലൂ​ഷ​നു​ള്ള എ​ല്‍​സി​ഡി ഡി​സ്പ്ലേ​യ്ക്ക് ഡോ​ള്‍​ബി വി​ഷ​ന്‍ പി​ന്തു​ണ​യു​ണ്ട്. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്സി​ജ​ന്‍ ഒ​എ​സി​ലാ​ണ് ടാ​ബി​ന്റെ പ്ര​വ​ര്‍​ത്ത​നം.

വ​ണ്‍​പ്ല​സ് സ്‌​റ്റൈ​ലോ 2 എ​ന്ന സ്റ്റൈ​ല​സ് പെ​ന്‍ ടാ​ബി​ല്‍ എ​ഴു​തു​ന്ന​തി​നും വ​ര​യ്ക്കു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാം. 13 എം​പി റി​യ​ര്‍ കാ​മ​റ​യും 8 എം​പി മു​ന്‍ കാ​മ​റാ​യു​മാ​ണി​തി​ല്‍. ഫേ​സ് അ​ണ്‍​ലോ​ക്ക് ല​ഭ്യ​മാ​ണ്.

വൈ​ഫൈ ഓ​പ്ഷ​ന്‍ മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള​ത്. 8ജി​ബി+128 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യന്‍റി​ന് 39,999 രൂ​പ​യും 12 ജി​ബി+256 ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് 42,999 രൂ​പ​യു​മാ​ണ് വി​ല.

വ​ണ്‍​പ്ല​സ് സ്‌​റ്റൈ​ലോ 2ന് 5,499 ​രൂ​പ​യാ​ണ് വി​ല. ആ​മ​സോ​ണി​ലും വ​ണ്‍​പ്ല​സ് സൈ​റ്റി​ലും ടാ​ബ് ല​ഭ്യ​മാ​ണ്.