യു​ട്യൂ​ബ് ഷോ​ര്‍​ട്‌​സി​ന്‍റെ ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ക്കു​ന്നു
യു​ട്യൂ​ബ് ഷോ​ര്‍​ട്‌​സി​ന്‍റെ ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ക്കു​ന്നു
Monday, October 7, 2024 12:43 PM IST
സോനു തോമസ്
യു​ട്യൂ​ബ് ഷോ​ര്‍​ട്‌​സി​ല്‍ പു​തി​യ അ​പ്ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ച് യു​ട്യൂ​ബ്. ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ മൂ​ന്നു മി​നി​റ്റ് വ​രെ വീ​ഡി​യോ റി​ക്കോ​ര്‍​ഡ് ചെ​യ്യാ​ന്‍ ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്ക് ക​ഴി​യും.

യു​ട്യൂ​ബ് ഷോ​ര്‍​ട്സ്, ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സി​ന്‍റെ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ആ​യി 2020ല്‍ ​ആ​ണ് വീ​ണ്ടും ലോ​ഞ്ച് ചെ​യ്ത​ത്. അ​ന്ന് മു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് 60 സെ​ക്ക​ന്‍​ഡ് വ​രെ വീ​ഡി​യോ മാ​ത്ര​മേ റി​ക്കോ​ര്‍​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു.

ച​തു​ര ആ​കൃ​തി​യി​ലോ ഉ​യ​ര​ത്തി​ലോ ഉ​ള്ള വീ​ഡി​യോ​ക​ള്‍​ക്ക് പു​തി​യ മാ​റ്റം ബാ​ധ​ക​മാ​ണ് എ​ന്നും ഒ​ക്ടോ​ബ​ര്‍ 15ന് ​മു​മ്പ് അ​പ്ലോ​ഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ബ്ലോ​ഗ് പോ​സ്റ്റി​ല്‍ ക​മ്പ​നി പ​റ​യു​ന്നു.


"ഷോ ​ഫ്യു​വ​ര്‍ ഷോ​ര്‍​ട്സ്' ഓ​പ്ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഷോ​ര്‍​ട്സ് ക​സ്റ്റ​മൈ​സ് ചെ​യ്യാ​നും ക​ഴി​യും. ഹോം ​ഫീ​ഡി​ലെ ഏ​ത് ഷോ​ര്‍​ട്സ് ഗ്രി​ഡി​ന്‍റെ​യും മു​ക​ളി​ല്‍ വ​ല​ത് വ​ശ​ത്തു​ള്ള ത്രീ ​ഡോ​ട്ട് മെ​നു​വി​ല്‍ ക്ലി​ക്ക് ചെ​യ്ത് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഈ ​സെ​റ്റിം​ഗ്‌​സ് തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കും.

ഇ​തോ​ടെ, ഹോം ​ഫീ​ഡി​ല്‍ നി​ങ്ങ​ള്‍​ക്ക് കു​റ​ച്ച് ഷോ​ര്‍​ട്സ് മാ​ത്ര​മേ ല​ഭി​ക്കൂ.