ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40എ​ക്‌​സ് വി​പ​ണി​യി​ല്‍
ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40എ​ക്‌​സ് വി​പ​ണി​യി​ല്‍
Wednesday, August 7, 2024 1:09 PM IST
സോനു തോമസ്
ഐ​ഫോ​ണി​ന്‍റേ​തി​ന് സ​മാ​ന​മാ​യ കാ​മ​റ ഡി​സൈ​നു​ള്ള ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40എ​ക്‌​സ് വി​പ​ണി​യി​ല്‍. 120 ഹെ​ഡ്‌​സ് ഫ്ര​ഷ് റേ​റ്റ് ഉ​ള്ള 6.78-ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി എ​ല്‍​സി​ഡി സ്‌​ക്രീ​ന്‍, ട്രി​പ്പി​ള്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വു​മാ​യി​ട്ടാ​ണ് ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40എ​ക്‌​സ് എ​ത്തു​ന്ന​ത്.

ഈ ​മൂ​ന്ന് കാ​മ​റ സെ​ന്‍​സ​റു​ക​ളി​ല്‍ പ്ര​ധാ​ന കാ​മ​റ 108എം​പി "അ​ള്‍​ട്രാ ക്യാം' ​ആ​ണ്. ഡി​ടി​എ​സ് ഉ​ള്ള ഡ്യു​വ​ല്‍ സ്പീ​ക്ക​റു​ക​ള്‍, സൈ​ഡ് മൗ​ണ്ട​ഡ് ഫിം​ഗ​ര്‍​പ്രി​ന്‍റ് സ്‌​കാ​ന​ര്‍, 18വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് ഉ​ള്ള 5000എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യും ഇ​തി​ലു​ണ്ട്.

സു​ര​ക്ഷ​യ്ക്കാ​യി ഇ​തി​ല്‍ സൈ​ഡ് മൗ​ണ്ട് ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്നു. ഡ്യു​വ​ല്‍ സിം 5​ജി, ഡ്യു​വ​ല്‍ 4ജി, ​വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് 5.3, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി, എ​ന്‍​എ​ഫ്‌​സി ക​ണ​ക്ടി​വി​റ്റി ഫീ​ച്ച​റു​ക​ളും ഫോ​ണി​ലു​ണ്ട്.


പൊ​ടി​യും വെ​ള്ള​വും പ്ര​തി​രോ​ധി​ക്കു​ന്ന ഐ​പി 52 റേ​റ്റിം​ഗ് ഫോ​ണി​നു​ണ്ട്. ലൈം ​ഗ്രീ​ന്‍, പാം ​ബ്ലൂ, സ്റ്റാ​ര്‍​ലി​റ്റ് ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്.

ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40എ​ക്‌​സി​ന്‍റെ 8ജി​ബി+ 256ജി​ബി അ​ടി​സ്ഥാ​ന മോ​ഡ​ലി​ന് 14,999 രൂ​പ​യും 12ജി​ബി + 256ജി​ബി മോ​ഡ​ലി​ന് 15,999 രൂ​പ​യും ആ​ണ് വി​ല. എ​ന്നാ​ല്‍ എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡ് എ​ന്നി​വ​യ്‌​ക്കൊ​പ്പം 1500 രൂ​പ ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും.

കൂ​ടാ​തെ ആ​റു മാ​സം വ​രെ​യു​ള്ള നോ-​കോ​സ്റ്റ് ഇ​എം​ഐ ഓ​പ്ഷ​നു​ക​ളും ല​ഭ്യ​മാ​ണ്. ഓ​ഗ​സ്റ്റ് ഒ​മ്പ​ത് മു​ത​ല്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ ഈ ​ഫോ​ണ്‍ വാ​ങ്ങാ​ന്‍ ല​ഭ്യ​മാ​കും.