വി​വോ​യു​ടെ ര​ണ്ടു കി​ടി​ല​ന്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ല്‍
വി​വോ​യു​ടെ ര​ണ്ടു കി​ടി​ല​ന്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ല്‍
Saturday, August 10, 2024 11:34 AM IST
സോനു തോമസ്
വി​വോ​യു​ടെ വി40 ​സീ​രീ​സ് ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്തു. വി​വോ വി40, ​വി40 പ്രോ ​എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. വി40 ​പ്രോ മോ​ഡ​ല്‍ ഗാം​ഗീ​സ് ബ്ലൂ, ​ടൈ​റ്റാ​നി​യം ഗ്രേ ​ക​ള​ര്‍ ഓ​പ്ഷ​നു​ക​ളി​ലും വി40 ​മോ​ഡ​ല്‍ ഗാം​ഗീ​സ് ബ്ലൂ, ​ലോ​ട്ട​സ് പ​ര്‍​പ്പി​ള്‍, ടൈ​റ്റാ​നി​യം ഗ്രേ ​ക​ള​റു​ക​ളി​ലു​മാ​ണ് എ​ത്തു​ന്ന​ത്.

വി40 ​പ്രോ​യു​ടെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍: 1.5കെ ​റെ​സ​ല്യൂ​ഷ​നും 120 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റും ഉ​ള്ള 6.78-ഇ​ഞ്ച് 3ഡി ​ക​ര്‍​വ്ഡ് അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലേ, 4500 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്‌​ന​സ് എ​ന്നി​വ ഇ​തി​ലു​ണ്ട്. മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9200+ പ്രോ​സ​സ​ര്‍ ആ​ണ് ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണി​ന്‍റെ ക​രു​ത്ത്.

8ജി​ബി+256​ജി​ബി, 12ജി​ബി+512​ജി​ബി എ​ന്നി​ങ്ങ​നെ ര​ണ്ട് വേ​രി​യ​ന്‍റു​ക​ളി​ല്‍ ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ല​ഭ്യ​മാ​ണ്. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച്ഒ​എ​സ് 14ല്‍ ​ആ​ണ് ഈ ​ഫോ​ണി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

വി40 5​ജി​യു​ടെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ 6.78 ഇ​ഞ്ച് 1.5കെ ​അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലേ, 120 ഹെ​ഡ്‌​സ് റി​ഫ്രെ​ഷ് റേ​റ്റ്, 4500 നൈ​റ്റ് വ​രെ പീ​ക്ക് ബ്രൈ​റ്റ്‌​ന​സ് തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ള്‍ ഇ​തി​ലു​ണ്ട്. അ​ഡ്രി​നോ 720 ജി​പി​യു ഉ​ള്ള ക്വാ​ല്‍​ക്കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന്‍ 3 മൊ​ബൈ​ല്‍ പ്ലാ​റ്റ്‌​ഫോം ആ​ണ് ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണി​ന്‍റെ ക​രു​ത്ത്.

8ജി​ബി+ 128ജി​ബി, 8ജി​ബി + 256ജി​ബി, 12ജി​ബി + 512ജി​ബി എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്‌​റ്റോ​റേ​ജ് വേ​രി​യന്‍റു​ക​ളി​ല്‍ ഈ ​ഫോ​ണ്‍ വി​ല്‍​പ​ന​യ്ക്ക് എ​ത്തു​ന്നു. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച്ഒ​എ​സ് 14 ലാ​ണ് പ്ര​വ​ര്‍​ത്ത​നം.


കൂ​ടാ​തെ ഫോ​ണു​ക​ള്‍ ഒ​പ്റ്റി​ക്ക​ല്‍ ഇ​ന്‍-​ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​റും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. വി40​ന് സീ​സ് ലെ​ന്‍​സു​ക​ളാ​ല്‍ പ​രി​ര​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് 50 എം​പി കാ​മ​റ ഉ​ണ്ട്. വി40 ​പ്രോ​യി​ല്‍ മൂ​ന്ന് 50 എം​പി കാ​മ​റ​ക​ളു​ണ്ട്. ര​ണ്ട് മോ​ഡ​ലു​ക​ള്‍​ക്കും മു​ന്‍​വ​ശ​ത്ത് 50 എം​പി സെ​ല്‍​ഫി കാ​മ​റ​യു​മു​ണ്ട്.

ര​ണ്ട് ഫോ​ണു​ക​ളും വെ​ള്ള​ത്തി​ന്‍റെ​യും പൊ​ടി​യു​ടെ​യും പ്ര​തി​രോ​ധ​ത്തി​ന് ഐ​പി 68റേ​റ്റ് ചെ​യ്തി​രി​ക്കു​ന്നു. ര​ണ്ട് ഫോ​ണു​ക​ളും 80വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗി​നും റി​വേ​ഴ്‌​സ് ചാ​ര്‍​ജിം​ഗി​നും പി​ന്തു​ണ​യു​ള്ള വ​ലി​യ 5,500 എം​എ​എ​ച്ച് ബാ​റ്റ​റി പാ​യ്‌​ക്കോ​ടെ​യാ​ണ് വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ വി​വോ വി40 5​ജി​യു​ടെ 8ജി​ബി+128​ജി​ബി​ക്ക് 34,999 രൂ​പ​യും 8ജി​ബി +256ജി​ബി​ക്ക് 36,999 രൂ​പ​യും 12ജി​ബി + 512ജി​ബി​ക്ക് 41,999 രൂ​പ​യും ആ​ണ് വി​ല. വി​വോ വി40 ​പ്രോ 5ജി​യു​ടെ 8ജി​ബി+256​ജി​ബി​ക്ക് 49,999 രൂ​പ​യും 12ജി​ബി+51​ജി​ബി വേ​രി​യ​ന്‍റിന് 55,999 രൂ​പ​യും ആ​ണ് വി​ല.

ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ വി​ല്‍​പ​ന​യ്ക്ക് എ​ത്തും. ഫ്‌​ളി​പ്കാ​ര്‍​ട്ടി​ലൂ​ടെ​യും വി​വോ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ഇ​വ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​ന്‍ ക​ഴി​യും.