കലക്കന്‍ ഡിസൈനുമായി ഓപ്പോ കെ 12എക്സ് 5ജി
Thursday, August 8, 2024 12:26 PM IST
അതിശയിപ്പിക്കുന്ന ഡിസൈനുമായി ഓപ്പോ കെ 12എക്സ് 5ജി വിപണിയില്‍. 120ഹെഡ്സ് റിഫ്രെഷ്റേറ്റുള്ള അള്‍ട്രാ ബ്രൈറ്റ് ഡിസ്പ്ലേയുടെ വലിപ്പം 6.67 ഇഞ്ചാണ്. മീഡിയ ടെക് ഡെന്‍സിറ്റി 6300 5ജി പ്രൊസസര്‍ ഫോണിനു നല്കിയിരിക്കുന്നു.
ഓപ്പോ റാം എക്സ്പാന്ഷന് ഫീച്ചര്‍ ഉപയോഗിച്ച് 8ജിബി വരെ റോം താല്‍ക്കാലികമായി റാം ആക്കി മാറ്റാം. കൂടാതെ എസ്ഡി കാര്‍ഡ് എക്സ്പാന്ഷന് 1 ടിബി വരെയുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
വളരെ ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ബാറ്ററിയുടെ കരുത്താണ് ഓപ്പോ കെ 12 എക്സിനുള്ളത്. 5,100 എംഎഎച്ച് ബാറ്ററിക്ക് 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് നല്കിയിരിക്കുന്നു. വെറും പത്ത് മിനിറ്റ് കൊണ്ട് 20% ബാറ്ററിയെത്താം. 100% ചാര്‍ജ് എത്താന്‍ 74 മിനിറ്റ് മതി.
മൂന്ന് കാമറകളാണ് ഫോണിലുള്ളത്. 32 എംപി കാമറ, രണ്ട് എംപി കാമറ, കൂടാതെ എട്ട് എംപി സെല്‍ഫി കാമറ എന്നിവ മികച്ച പോര്‍ട്രെയ്റ്റുകള്‍ ഉറപ്പാക്കുന്നു. 32 എംപി കാമറ ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ എടുക്കല്‍ എളുപ്പമാക്കും.
കനത്ത വെയിലിലും ഇത് മികച്ച റിസള്‍ട്ട് നല്‍കും. ഡ്യൂവല്‍ വ്യു വീഡിയോ ആണ് മറ്റൊരു ആകര്‍ഷണം. മുന്‍, പിന് കാമറകള്‍ ഒരുമിച്ച് വീഡിയോ എടുക്കാന്‍ ഇതിലൂടെ കഴിയും.
മിഡ്നൈറ്റ് വയലറ്റ്, ബ്രീസ് ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 6ജിബി റാം + 128ജിബി റോം അല്ലെങ്കില്‍ 8ജിബി റാം + 256ജിബി റോം എന്നിങ്ങനെ ഡിവൈസ് ലഭ്യമാണ്.
ഒപ്പോ കെ 12 എക്സ് 5ജി 12,999 രൂപ (6ജിബി+128ജിബി), 15,999 (8ജിബി+256ജിബി) എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫളിപ്കാര്‍ട്ട്, ഓപ്പോ ഇ-സ്റ്റോറ്, പ്രമുഖ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് എന്നിവിടങ്ങളില്‍നിന്നു വാങ്ങാം.