ആ​പ്പി​ള്‍, സാം​സം​ഗ്... വാ​ട്സ്ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ന്ന ഫോ​ണു​ക​ള്‍ ഇ​വ
ആ​പ്പി​ള്‍, സാം​സം​ഗ്... വാ​ട്സ്ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ന്ന ഫോ​ണു​ക​ള്‍ ഇ​വ
Monday, September 2, 2024 11:06 AM IST
സോനു തോമസ്
പ​ഴ​യ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളി​ല്‍ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ്. ആ​പ്പി​ള്‍, ലെ​നോ​വോ, എ​ല്‍​ജി, മോ​ട്ടോ​റോ​ള, സാം​സം​ഗ്, സോ​ണി തു​ട​ങ്ങി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മ്മാ​താ​ക്ക​ളു​ടെ 35ല​ധി​കം സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളി​ല്‍ ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​ത് വാ​ട്സ്ആ​പ്പ് നി​ര്‍​ത്തു​മെ​ന്ന് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മാ​യ ക​നാ​ല്‍​ടെ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

വാ​ട്സ്ആ​പ്പ് മി​നി​മം സി​സ്റ്റം ആ​വ​ശ്യ​ക​ത​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തോ​ടെ, പ​ഴ​യ ഫോ​ണു​ക​ളു​ള്ള ഉ​പ​യോ​ക്താ​ക്ക​ളെ ബാ​ധി​ക്കും. കൂ​ടാ​തെ സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് അ​പ്ഡേ​റ്റു​ക​ളോ സു​ര​ക്ഷാ പാ​ച്ചു​ക​ളോ ല​ഭി​ച്ചേ​ക്കി​ല്ല.


സാം​സം​ഗി​ന്‍റെ ഗാ​ല​ക്‌​സി നോ​ട്ട് 3, ഗാ​ല​ക്‌​സി എ​സ് 3 മി​നി, ഗാ​ല​ക്‌​സി എ​സ് 4 മി​നി, മോ​ട്ടോ​റോ​ള​യു​ടെ മോ​ട്ടോ ജി, ​മോ​ട്ടോ എ​ക്‌​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഫോ​ണു​ക​ളി​ല്‍ ഭാ​വി​യി​ല്‍ വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ണ്‍ 6, ഐ​ഫോ​ണ്‍ എ​സ്ഇ മോ​ഡ​ലു​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​ത് വൈ​കാ​തെ ത​ന്നെ വാ​ട്സ്ആ​പ്പ് അ​വ​സാ​നി​പ്പി​ക്കും. 2024 അ​വ​സാ​ന​ത്തോ​ടെ ആ​പ്പ് ഈ ​സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.