സന്തോഷമായില്ലേ..? ഗൂഗിള്‍ ജെമിനി എഐ സൗജന്യമാക്കി
Thursday, October 3, 2024 12:09 PM IST
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ജെമിനി എഐ ലൈവ് ചാറ്റ്ബോട്ട് സൗജന്യമാക്കി ഗൂഗിള്‍. ഗൂഗിളിന്റെ പിക്സല്‍ 9ല്‍ മാത്രമായിരുന്ന സൗജന്യ സേവനം ഒക്ടോബര്‍ ഒന്നുമുതലാണ് എല്ലാവര്ക്കും സൗജന്യമാക്കിയത്.
മുമ്പ് ജെമിനി അഡ്വാന്‍സ്ഡ് സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ ചാറ്റ്ബോട്ട് ലഭ്യമായിരുന്നത്. ഇംഗ്ലീഷ് അടക്കം 10 ഭാഷകളില്‍ ജെമിനി ലൈവ് നിലവില്‍ ലഭ്യമാകും.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണില്‍ യൂസര്‍മാര്‍ക്ക് ജെമിനി ലൈവ് എഐ അസിസ്റ്റന്റുമായി സ്വാഭാവികമായ ആശയവിനിമയം പുതിയ സംവിധാനം സാധ്യമാക്കും.
ജെമിനി എഐ എന്ന് ആപ്പ് പ്ലേസ്റ്റോറില്‍നിന്നു ഡണ്‍ലോഡ് ചെയ്താല്‍ സേവനം ഉപയോഗിക്കാം. മുമ്പ് മാസം 1,950 രൂപയുടെ ജെമിനി അഡ്വാന്‍സ് സബ്സ്ക്രിപ്ഷന് ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ജെമിനി ലൈവ് ലഭ്യമായിരുന്നത്.
ആദ്യ ഒരു മാസത്തെ സൗജന്യ ട്രെയലിന് ശേഷമുള്ള തുകയായിരുന്നു ഇത്. ഗൂഗിളിന്റെ ഏറ്റവും അഡ്വാന്‍സ്ഡ് എഐ മോഡലായ ജെമിനി 1.5 പ്രോയിലേക്കും ഈ സബ്സ്ക്രിപ്ഷന് വഴി ആക്സസ് ലഭിച്ചിരുന്നു.
ഇതിന് പുറമെ ജെമിനി പിന്തുണയുള്ള ജിമെയില്‍, ഡോക്സ് എന്നിവയിലേക്കും പ്രവേശനമുണ്ടായിരുന്നു.