ക​മ്യൂ​ണി​റ്റീ​സ് പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച് യൂ​ട്യൂ​ബ്
ക​മ്യൂ​ണി​റ്റീ​സ് പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച് യൂ​ട്യൂ​ബ്
Friday, September 20, 2024 11:11 AM IST
സോനു തോമസ്
ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സി​നും ഒ​രു​മി​ച്ചു​കൂ​ടാ​നു​ള്ള ക​മ്യൂ​ണി​റ്റീ​സ് എ​ന്ന പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച് യൂ​ട്യൂ​ബ്. യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ക​മ്യൂ​ണി​റ്റീ​സ് വ​ഴി കാ​ഴ്ച​ക്കാ​ര്‍​ക്ക് പ​ര​സ്പ​രം ഇ​ട​പ​ഴ​കാ​നും സാ​ധി​ക്കും.

നേ​ര​ത്തെ യൂ​ട്യൂ​ബ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് കാ​ഴ്ച​ക്കാ​രെ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കാ​ഴ്ച​ക്കാ​ര്‍​ക്കും ക്രി​യേ​റ്റ​ര്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ അ​വ​രു​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നാ​വും. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ടെ​ക്സ്റ്റും ഉ​പ​യോ​ഗി​ച്ച് ക്രി​യേ​റ്റ​റു​മാ​യും മ​റ്റ് കാ​ഴ്ച​ക്കാ​രു​മാ​യും സം​വ​ദി​ക്കാ​നാ​വും.


സ​ബ്സ്‌​ക്രൈ​ബ​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. എ​ന്നാ​ല്‍ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്ക് ആ​യി​രി​ക്കും. നി​ല​വി​ല്‍ ചു​രു​ക്കം ചി​ല ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ മാ​ത്ര​മാ​ണ് യൂ​ട്യൂ​ബ് ക​മ്യൂ​ണി​റ്റീ​സ് ഫീ​ച്ച​ര്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് ഈ ​സൗ​ക​ര്യ​മെ​ത്തും. കൂ​ടാ​തെ ക​മ്യൂ​ണി​റ്റി ഹ​ബ്, ഓ​ട്ടോ ഡ​ബ്ബിം​ഗ്, ഹ​യി​പ് ഫീ​ച്ച​ര്‍, യൂ​ട്യൂ​ബ് ഷോ​പ്പിം​ഗ് എ​ക്‌​സ്പാ​ന്‍​ഷ​ന്‍, ബി​ഗ് സ്‌​ക്രീ​ന്‍ ഫീ​ച്ചേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​യും യൂ​ട്യൂ​ബ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.