സ്മാ​ര്‍​ട് മോ​തി​രം പു​റ​ത്തി​റ​ക്കി സാം​സം​ഗ്
സ്മാ​ര്‍​ട് മോ​തി​രം പു​റ​ത്തി​റ​ക്കി സാം​സം​ഗ്
Friday, July 19, 2024 11:14 AM IST
സോനു തോമസ്
വി​വി​ധ ഹെ​ല്‍​ത്ത്, ഫി​റ്റ്ന​സ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സ്മാ​ര്‍​ട് മോ​തി​രം പു​റ​ത്തി​റ​ക്കി സാം​സം​ഗ്. മോ​തി​ര​ത്തി​ന​ക​ത്താ​ണ് സെ​ന്‍​സ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ന​ട​ത്തം, ഓ​ട്ടം പോ​ലു​ള്ള ച​ല​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​കു​ന്ന ആ​ക്സ​ല​റോ​മീ​റ്റ​ര്‍, ഹാ​ര്‍​ട്ട് റേ​റ്റ് ട്രാ​ക്കി​ങ്ങി​ന് വേ​ണ്ടി​യു​ള്ള ബ​യോ​ആ​ക്ടീ​വ് സെ​ന്‍​സ​ര്‍, ശ​രീ​ര താ​പ​നി​ല അ​ള​ക്കു​ന്ന ഇ​ന്‍​ഫ്രാ​റെ​ഡ് ടെ​മ്പ​റേ​ച്ച​ര്‍ സെ​ന്‍​സ​ര്‍ എ​ന്നി​വ​യാ​ണി​തി​ലു​ള്ള​ത്.

സ്ലീ​പ്പ് ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​റ​ക്ക​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍, ഹാ​ര്‍​ട്ട് റേ​റ്റ്, ശ​രീ​ര​താ​പ​നി​ല എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ന്‍ ഗ്യാ​ല​ക്സി റിം​ഗ് ഉ​പ​യോ​ഗി​ച്ച് സാ​ധി​ക്കും. വി​ര​ലി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ഈ ​വി​വ​ര​ങ്ങ​ള്‍ സാം​സം​ഗ് ഹെ​ല്‍​ത്ത് ആ​പ്പി​ലേ​ക്ക് കൈ​മാ​റും.


ഐ​പി68 റേ​റ്റിം​ഗ് ഉ​ള്ള​തി​നാ​ല്‍, സാ​ധാ​ര​ണ​ഗ​തി​യി​ല്‍ വെ​ള്ള​വും പൊ​ടി​യും മോ​തി​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കി​ല്ല. സ്മാ​ര്‍​ട് മോ​തി​ര​ങ്ങ​ള്‍ ഒ​രോ​രു​ത്ത​രു​ടെ​യും കൈ​വി​ര​ലി​ന് ഇ​ണ​ങ്ങു​ന്ന​വ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം.

അ​തി​നാ​ല്‍ പ​ല വേ​രി​യന്‍റു​ക​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് 2.3 മു​ത​ല്‍ 3 ഗ്രാം ​വ​രെ​യാ​ണ് ഭാ​രം. ഏ​ഴു ദി​വ​സ​ത്തോ​ളം ബാ​ക്ക്അ​പ്പി​ല്‍ മൂ​ന്ന് ക​ള​ര്‍ ഓ​പ്ഷ​നു​ക​ളാ​ണ് ഗ്യാ​ല​ക്സി റിം​ഗി​നു​ള്ള​ത്. ഗ്യാ​ല​ക്സി റിം​ഗി​ന് 399 ഡോ​ള​ര്‍ (3,3314 രൂ​പ) ആ​ണ് വി​ല.