40 ദിവസം ചാര്‍ജ് നില്ക്കുന്ന ടാബ് വിപണിയില്‍!
Saturday, July 20, 2024 2:50 PM IST
40 ദിവസത്തോളം സ്റ്റാന്റ്ബൈ മോഡില്‍ ചാര്‍ജ് നില്ക്കുന്ന ടാബ് അവതരിപ്പിച്ച് വണ്‍പ്ലസ്. വണ്‍പ്ലസ് പാഡ് 2 ആണ് ഇത്രയും ദിവസം പവര്‍ബാക്ക് അപ് ലഭിക്കുമെന്ന് അവകാശപ്പെടുന്നത്.
67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 9510 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 81 മിനിറ്റുകൊണ്ട് പൂജ്യത്തില്‍നിന്നു നൂറുശതമാനം ചാര്ജാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ മൊബൈല്‍ ചിപ്പ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റാണ് വണ്‍പ്ലസ് പാഡ് 2.
വണ്‍പ്ലസ് ടാബ് 2ന് ടെക്സ്ചേര്‍ഡ് ഫിനിഷോടുകൂടിയ മെറ്റല്‍ യുണിബോഡിയാണ്. 2.1 ഇഞ്ചിന്റെ 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 3കെ എല്‍സിഡി സ്ക്രീന്‍ ആണിതിന്.
900 നിറ്റ്സ് വരെ ബ്രൈറ്റ്നെസും ലഭിക്കും. 3 കെ റെസലൂഷനുള്ള എല്‍സിഡി ഡിസ്പ്ലേയ്ക്ക് ഡോള്‍ബി വിഷന്‍ പിന്തുണയുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസിലാണ് ടാബിന്റെ പ്രവര്‍ത്തനം.
വണ്‍പ്ലസ് സ്റ്റൈലോ 2 എന്ന സ്റ്റൈലസ് പെന്‍ ടാബില്‍ എഴുതുന്നതിനും വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം. 13 എംപി റിയര്‍ കാമറയും 8 എംപി മുന്‍ കാമറായുമാണിതില്. ഫേസ് അണ്‍ലോക്ക് ലഭ്യമാണ്.
വൈഫൈ ഓപ്ഷന് മാത്രമാണ് ഇതിനുള്ളത്. 8ജിബി+128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 12 ജിബി+256 ജിബി സ്റ്റോറേജ് വേരിയന്റിന് 42,999 രൂപയുമാണ് വില.
വണ്‍പ്ലസ് സ്റ്റൈലോ 2ന് 5,499 രൂപയാണ് വില. ആമസോണിലും വണ്‍പ്ലസ് സൈറ്റിലും ടാബ് ലഭ്യമാണ്.