കൃ​ഷി​വ​കു​പ്പി​ന്‍റെ "റിയൽ ക്രി​സ്മ​സ് ട്രീ​ക​ൾ' ഹി​റ്റ്; ഇ​ത്ത​വ​ണ "ഗ്രീ​ൻ ക്രി​സ്മ​സ്'
കൃ​ഷി​വ​കു​പ്പി​ന്‍റെ "റിയൽ ക്രി​സ്മ​സ് ട്രീ​ക​ൾ' ഹി​റ്റ്; ഇ​ത്ത​വ​ണ "ഗ്രീ​ൻ ക്രി​സ്മ​സ്'
Friday, December 15, 2023 6:43 PM IST
ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് സ്വാ​ഭാ​വി​ക അ​ല​ങ്കാ​ര​മാ​യാ​ലോ?, ജീ​വ​നി​ല്ലാ​ത്ത നി​ർ​മി​ത ക്രി​സ്മ​സ് ട്രീ​ക​ൾ​ക്കു പ​ക​രം കൃ​ഷിവ​കു​പ്പ് അ​വ​ത​രി​പ്പി​ച്ച പ്ര​കൃ​തി​ദ​ത്ത ക്രി​സ്മ​സ് ട്രീ​ക​ളാ​ണ് പു​തി​യ ട്രെ​ൻ​ഡ്. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ആ​ലു​വ​യി​ലു​ള്ള സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്രത്തി​ലും വി​ല്പ​ന വ​ർ​ധിക്കു​ക​യാ​ണ്.

വി​ദേ​ശ ​രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും ക്രി​സ്മ​സ് ട്രീ ​ഒ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന, പൈ​ൻ വ​ർ​ഗത്തി​ൽ​പ്പെ​ട്ട അ​രോ​ക്കേ​റി​യ (​കു​ന്തി​രി​ക്ക) ചെ​ടി​ക​ളാ​ണ് വി​പ​ണി​യി​ൽ. കൃ​ഷി​വ​കു​പ്പി​ന്‍റെ "ഗ്രീ​ൻ ക്രി​സ്മ​സ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

ക്രി​സ്മ​സ് തീം ​അ​നു​സ​രി​ച്ച് പെ​യിന്‍റ​ടി​ച്ച എട്ട് ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള മ​ൺ​ച​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യ ര​ണ്ട​ടി പൊ​ക്ക​മു​ള്ള ചെ​ടി​ക​ളാ​ണ് വി​ല്പ​ന​യ്ക്കു​ള്ള​ത്. ര​ണ്ട് ത​ട്ടുവ​രെ ഇ​ല​ക​ളു​ള്ള ചെ​ടി​ക​ൾ​ക്ക് 300 രൂ​പ​യും അ​തി​നു​മു​ക​ളി​ലു​ള്ള​വ​യ്ക്ക് 400 രൂ​പ​യു​മാ​ണ് വി​ല.


500 ക്രി​സ്മ​സ് ട്രീ​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ല്പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ​തെ​ന്നും അ​തി​ൽ പാ​തി​യി​ലേ​റെ വി​റ്റു തീ​ർ​ന്ന​താ​യും സം​സ്ഥാ​ന വി​ത്തു​ല്പാ​ദ​ന കേ​ന്ദ്രം മേ​ധാ​വി (​അ​സി.​ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ) ലി​സി​മോ​ൾ ജെ. ​വ​ട​ക്കൂ​ട്ട് അ​റി​യി​ച്ചു.

"എ​ട്ടു മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ചെ​ടി​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കു​ള്ള​ത്. ഇ​വ ര​ണ്ടു​വ​ർ​ഷം വ​രെ ച​ട്ടി​യി​ൽ വ​ള​ർ​ത്താം. നി​ല​ത്ത് വ​ച്ചു​പി​ടി​പ്പി​ച്ചാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ക്രി​സ്മ​സ് ട്രീ ​ഒ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം'.

ഫാ​മി​ലേ​ക്ക് ക​ര​മാ​ർ​ഗം വ​ഴി​യി​ല്ല. ആ​ലു​വ-കാ​ല​ടി റൂ​ട്ടി​ൽ കി​ഴ​ക്കേ ദേ​ശ​ത്തു​ള്ള തൂ​മ്പാ​ക്ക​ട​വി​ൽ നി​ന്ന് ച​ങ്ങാ​ട​ത്തി​ൽ എ​ത്തി​ച്ചേ​രാം (​ക​ട​വി​ൽ മ​ണി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്).

ഫോ​ൺ: 9048910281, 7012476077