പുലർച്ചെ നാലരയ്ക്കു ഫാമിലെത്തിയാൽ പിന്നെ പശുക്കളെ കുളിപ്പിച്ചു കറന്നു പാൽ സൊസൈറ്റിയിൽ കൊടുത്തു തിരിച്ചെത്തി ഭക്ഷണത്തി നിരിക്കുന്പോൾ പതിനൊന്നാകും. ഉച്ചകഴിഞ്ഞും കറവയുണ്ട്.
സൊസൈ റ്റിക്ക് പാൽ കൊടുക്കണം. ഇതിനിടെ, മത്സ്യകൃഷി ഉൾപ്പെടെ മറ്റു കൃഷി കളിലേക്കും ജോസഫും കുടുംബവും കടന്നിട്ടുണ്ട്. മക്കളായ സിദ്ധാർഥും ആഞ്ജലോയും പശുപരിപാലനത്തിൽ തത്പരരാണ്.
അടിക്കടി വർദ്ധിക്കുന്ന കാലിത്തീറ്റയുടെ വില കർഷകന് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപ കൊടു ക്കണം.
കന്പനികൾ വില കുറയ് ക്കണം അല്ലെങ്കിൽ അളക്കുന്ന പാലിന് അനുസരിച്ചു സബ്സിഡി കൊടുക്കാൻ സർക്കാർ തയാറാകണ മെന്നാണ് ജോസഫിന്റെ ആവശ്യം.
ചാണകം മാർക്കറ്റ് ചെയ്യും രണ്ടു വർഷം മുന്പ് ആരംഭിച്ച ഫാം തൊഴിലാളികളെ ആശ്രയിക്കാതെയാണ് മുന്നോട്ടു പോകുന്നത്. പാൽ കൂടാതെ ചാണകവും മാർക്കറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ജോസഫ്.
ചാണകം പ്രോസസ് ചെയ്തു പാക്കറ്റിൽ വിത രണം ചെയ്യാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നഴ്സറികളിലും മറ്റു കടകളിലും ഇതിന് ആവശ്യക്കാരേറെയുണ്ട്.
ഇപ്പോൾ ലോറിയിൽ ഒരു ലോഡ് ചാണകം കയറ്റിവിട്ടാൽ 1500 രൂപയിൽ കൂടുതൽ കിട്ടില്ല. ഇതു ക്ഷീരകർഷകനെ സംബന്ധിച്ചു നഷ്ടക്കച്ചവടമാണ്.
ക്ഷീരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലിന് നിശ്ചിത വില ലഭിക്കാതെയും പുല്ലും വെള്ളവും മരുന്നും കിട്ടാ തെയും കന്നുകാലി പരിചരണം പ്രതിസന്ധിയിലാണ്.
നിലവിൽ തീറ്റപ്പുൽ കൃഷിക്കും കന്നുക്കുട്ടി പരിപാലനത്തിനും കാലിത്തീറ്റയ്ക്കും സർക്കാരിൽ നിന്ന് സബ്സിഡി ഉണ്ടെങ്കിലും കൃത്യമായി കിട്ടാറി ല്ലെന്നു ജോസഫ് പറഞ്ഞു.