കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ക​രോ​ക്കെ സം​ഗീ​ത സ​ന്ധ്യ മാ​ർ​ച്ച് ഒ​ന്നി​ന്
Wednesday, February 26, 2025 3:15 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മാ​ർ​ച്ച് ഒ​ന്നി​ന് ക​രോ​ക്കെ സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഗാ​ർ​ല​ൻ​ഡി​ലെ കെ​എ​ഡി/​ഐ​സി​ഇ​സി ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യെ​ണ്ട​താ​ണ്. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് 972 352 7825 എ​ന്ന ടെ​ക്സ്റ്റ് സ​ന്ദേ​ശം വ​ഴി ക​ലാ​സം​വി​ധാ​യ​ക​ൻ സു​ബി ഫി​ലി​പ്പി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​ക​ട​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ അം​ഗ​ത്വ ഡ​യ​റ​ക്ട​ർ വി​നോ​ദ് ജോ​ർ​ജ് വ​ഴി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അം​ഗ​ത്വം ഉ​റ​പ്പാ​കേ​ണ്ട​താ​ണ് 203 278 7251.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.