യു​എ​സി​ലെ ശി​ക്ഷ ഇ​ള​വി​ൽ സ്ത്രീ ​ത​ട​വു​കാ​ർ കു​റ​വ്
Wednesday, February 19, 2025 4:37 PM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാ​ഷിം​ഗ്‌​ട​ൺ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം യു​എ​സി​ലെ ജ​യി​ലു​ക​ളി​ൽ നി​ന്നും ധാ​രാ​ളം ത​ട​വു​കാ​ർ പ്ര​സി​ഡ​ന്‍റി​ന്‍റെ ശി​ക്ഷ ഇ​ള​വ് കാ​ര​ണം പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ ഇ​തി​ൽ സ്ത്രീ​ക​ൾ കു​റ​വാ​യി​രു​ന്ന​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

2018ലെ ​ഫ​സ്റ്റ് സ്റ്റെ​പ് ആ​ക്ട് പ്ര​കാ​രം പ​ല​രു​ടെ​യും ശി​ക്ഷ ഇ​ള​വ് ചെ​യ്തി​രു​ന്നു. 2020 -2022 വ​ർ​ഷ​ങ്ങ​ളി​ൽ 9.6 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. കോ​വി​ഡ് കാ​ല​ത്ത് കൂ​ടു​ത​ൽ ത​ട​വു​കാ​ർ മോ​ച​ന​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ണ​ക്കു​ക​ൾ മ​റ്റൊ​രു ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

പ്രാ​യാ​ധി​ക്യ​വും രോ​ഗാ​വ​സ്ഥ​യും പ​ല ത​ട​വു​കാ​രും മോ​ച​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ മെ​ത്(​മേ​ത്ത​ഫി​റ്റ​മി​ൻ) വി​റ്റ കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മാ​പ്പ് ന​ൽ​കി​യ​വ​രി​ൽ ഏ​ക​ദേ​ശം 2,500 പേ​ർ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങും. എ​ന്നാ​ൽ ഇ​വ​രു​ടെ പ​ട്ടി​ക​യി​ലും സ്ത്രീ​ക​ൾ കു​റ​വാ​ണ്.

ബൈ​ഡ​ന്‍റെ ഭ​ര​ണ​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട് (4245 പേ​ർ​ക്ക്). ശി​ക്ഷ ഇ​ള​വ് ചെ​യ്ത​ത് 4165 പേ​ർ​ക്കും. ബൈ​ഡ​ന് ല​ഭി​ച്ച മാ​പ്പ് അ​പേ​ക്ഷ​ക​ൾ 14,800 ആ​യി​രു​ന്നു.