ഫിലഡൽഫിയ: ഓർമ ഇന്റർനാഷനലിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായി 12 പേരെ തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ പ്രതിനിധീകരിക്കുന്ന ഇവരെ സംഘടനയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിനാണ് നിയമിച്ചിരിക്കുന്നത്.
സി.എ. അനു എവിലിൻ (അബുദാബി), ജോർജ് ഫിലിപ്പ് (ന്യൂസിലാൻഡ്), ടോജു അഗസ്റ്റിൻ (ഓസ്ട്രേലിയ), മനോജ് വട്ടക്കാട്ട് (കാനഡ), അറ്റോർണി ജേക്കബ് കല്ലൂരാൻ (അമേരിക്ക), നവീൻ ഷാജി (ദുബായ്), ജെയിംസ് കരീക്കക്കുന്നേൽ (സൗദി അറേബ്യ), ബേബി മാത്യു (തായ്ലൻഡ്), സഞ്ജു സാംസൺ (സിംഗപ്പൂർ), ചെസിൽ ചെറിയാൻ (കുവൈറ്റ്), മാത്യു അലക്സാണ്ടർ (യുകെ), കെജെ ജോസഫ് (ഇന്ത്യ) എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ.
ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജോസ് തോമസ് (ടാലന്റ് ഫോറം), വിൻസെന്റ് ഇമ്മാനുവേൽ (പബ്ലിക് അഫേഴ്സ്), ജോസ് കുന്നേൽ (ലീഗൽ സെൽ),അരുൺ കോവാട്ട് (മീഡിയ സെൽ), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), ഷാജി ആറ്റുപുറം (ഫിനാൻസ് ഓഫിസർ) എന്നിവർ ചേർന്ന് പുതിയ വൈസ് പ്രസിഡന്റുമാരെ അഭിനന്ദിച്ചു.
വിദേശമലയാളികളുടെ സാംസ്കാരിക വേദിയൊരുക്കാനും, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും, കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി അവരെ ഒരു കുടക്കീഴിൽ എത്തിക്കാനും ഓർമ പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ ഓർമ ഇടം നേടിയിട്ടുണ്ട്.
ഓർമയുടെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ് പ്രസംഗ മത്സരം. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഒന്നും രണ്ടും സീസണുകളിൽ നിരവധി പേർ പങ്കെടുത്തു. മൂന്നാം സീസണിലെ വിജയികൾക്കായി പത്ത് ലക്ഷം രൂപയുടെ കാഷ് അവാർഡുകളാണ് കാത്തിരിക്കുന്നത്. 2025 ജനുവരി 26 മുതൽ ഓഗസ്റ്റ് 9 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 8, 9 തീയതികളിൽ പാലായിൽ വച്ച് ഗ്രാൻഡ് ഫിനാലെ നടത്തപ്പെടും.