മ​റി​യാ​മ്മ തോ​മ​സ് ഫ്ലോ​റി​ഡ​യി​ല്‍ അ​ന്ത​രി​ച്ചു
Tuesday, February 25, 2025 12:51 PM IST
വാ​ര്‍​ത്ത: ജ​യ​പ്ര​കാ​ശ് നാ​യ​ര്‍
ഫ്ലോ​റി​ഡ: നീ​റി​ക്കാ​ട് പ​രേ​ത​നാ​യ പി.​യു. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് പി​ണ​ക്കു​ഴ​ത്തി​ല്‍(95) ഫ്ലോ​റി​ഡ​യി​ല്‍ അ​ന്ത​രി​ച്ചു. പ​രേ​ത പേ​രൂ​ര്‍ പു​ളി​ക്ക​ത്തൊ​ടി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി ജേ​ക്ക​ബ് പ്ലാം‌​കൂ​ട​ത്തി​ല്‍ (കൂ​പ്പ​ര്‍ സി​റ്റി, ഫ്ലോ​റി​ഡ), പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ തോ​മ​സ് മ​റ്റ​ത്തി​ല്‍‌​പ​റ​മ്പി​ല്‍ (റോ​ക്ക്‌​ല​ൻ​ഡ്, ന്യൂ​യോ​ര്‍​ക്ക്), ആ​നി ഇ​ടി​ക്കു​ള പാ​റാ​നി​ക്ക​ല്‍ (ഡേ​വി, ഫ്ലോ​റി​ഡ), ഗ്രേ​സി ജോ​സ​ഫ് പു​തു​പ്പ​ള്ളി​ല്‍ (കൂ​പ്പ​ര്‍ സി​റ്റി, ഫ്ലോ​റി​ഡ), റോ​യ് തോ​മ​സ് പി​ണ​ക്കു​ഴ​ത്തി​ല്‍ (കൂ​പ്പ​ര്‍ സി​റ്റി, ഫ്ലോ​റി​ഡ).

പൊ​തു​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ 11 വ​രെ സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ര്‍​ച്ചി​ല്‍ (1105 NW 6th Ave., Fort Lauderdale, FL). തു​ട​ര്‍​ന്ന് സം​സ്കാ​ര​വും ന​ട​ക്കും.