പ്രസിഡന്‍റ് ദിനത്തിൽ ട്രംപിനും മസ്കിനുമെതിരേ രാജ്യവ്യാപക പ്രതിഷേധം
Friday, February 21, 2025 6:54 AM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് ദി​ന​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും ഇ​ലോ​ൺ മ​സ്കി​നു​മെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്‍റി​ൽ ഇ​രു​വ​രും ന​ട​പ്പി​ലാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​എ​സി​ലു​ട​നീ​ളം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

റാ​ലി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ 50501 മൂ​വ്മെ​ന്‍റി​ന്‍റെ ഡി​സി ചാ​പ്റ്റ​റി​ന്‍റെ സം​ഘാ​ട​ക​നാ​യ പൊ​ട്ട​സ് ബ്ലാ​ക്ക്, ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ഐ​ക്യ​ത്തോ​ടെ നി​ൽ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​താ​യി​രു​ന്നു പ്ര​തി​ഷേ​ധം. 50 പ്ര​തി​ഷേ​ധ​ങ്ങ​ൾ, 50 സം​സ്ഥാ​ന​ങ്ങ​ൾ, 1പ്ര​സ്ഥാ​നം എ​ന്ന അ​ർ​ഥം വ​രു​ന്ന 50501 പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ.