ഫ്ലോ​റി​ഡ​യി​ൽ രോ​ഗി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി ന​ഴ്‌​സി​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, February 20, 2025 5:13 PM IST
പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ലോ​ക്സ​ഹാ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള എ​ച്ച്‌​സി‌​എ ഫ്ലോ​റി​ഡ പാം​സ് വെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ന​ഴ്‌​സി​ന് രോ​ഗി​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ സ്റ്റീ​ഫ​ൻ സ്കാന്‍റിൽ​ബ​റി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​തി​ക്കെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. മ​ല​യാ​ളി ന​ഴ്സി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നഴ്സ് പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി ആ​ക്ര​മണം നടത്തിയത്.​ ന​ഴ്‌​സി​ന്‍റെ മു​ഖ​ത്തും ക​ണ്ണു​ക​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​ഴ്സി​നെ ചി​കി​ത്സ​യ്ക്കാ​യി വെ​സ്റ്റ് പാം ​ബീ​ച്ചി​ലെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്രതിയെ പോ​ലീ​സ് പിന്നീട് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പാം ​ബീ​ച്ച് കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് അറിയിച്ചു.