യു​എ​സി​ൽ സം​സ്ഥാ​ന പ്രോ​ലൈ​ഫ് നി​യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം ക​ണ്ടെ​ത്തി പ​ഠ​ന റി​പ്പോ​ർ​ട്ട്
Friday, February 21, 2025 7:38 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ: ഗ​ര്‍​ഭഛി​ദ്ര നി​രോ​ധ​നം കു​റ​ഞ്ഞ​ത് 22,000 കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​താ​യി പ​ഠ​നം സ്ഥി​രീ​ക​രി​ക്കു​ന്നു. അ​ടു​ത്തി​ടെ ന​ട​പ്പി​ലാ​ക്കി​യ പ്രോ​ലൈ​ഫ് നി​യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം ക​ണ്ടെ​ത്താ​ൻ ജേ​ണ​ല്‍ ഓ​ഫ് ദ ​അ​മേ​രി​ക്ക​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

2012 മു​ത​ൽ 2023 വ​രെ​യു​ള്ള 50 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഡി​സ്ട്രി​ക്റ്റ് ഓ​ഫ് കൊ​ളം​ബി​യ​യി​ലെ​യും സം​സ്ഥാ​ന​ത​ല ഫെ​ര്‍​ട്ടി​ലി​റ്റി ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്താ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​ടു​ത്തി​ടെ ന​ട​പ്പി​ലാ​ക്കി​യ പ്രോ​ലൈ​ഫ് നി​യ​മ​ങ്ങ​ള്‍ വ​ഴി 22,000ത്തി​ല​ധി​കം ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​ത് ക​ണ​ക്കാ​ക്കു​ന്നു.