കെ​എ​ൽ​എ​സ് ക​ഥ, ക​വി​ത അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, February 26, 2025 2:55 PM IST
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റീ സൊ​സൈ​റ്റി ഡാ​ള​സ് ഏ​ർ​പ്പെ​ടു​ത്തി​യ മ​ഹാ​ക​വി ജേ​ക്ക​ബ് മ​ന​യി​ൽ സ്മാ​ര​ക ക​വി​ത അ​വാ​ർ​ഡ് ജെ​സി ജ​യ​കൃ​ഷ്ണ​ന്‍റെ "ന​ഷ്‌​ടാ​ൾ​ജി​യ' എ​ന്ന ക​വി​ത​യ്ക്ക് ല​ഭി​ച്ചു. പ്ര​ശ​സ്ത മ​ല​യാ​ള ക​വി സെ​ബാ​സ്റ്റ്യ​ൻ ജൂ​റി​യാ​യ അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് ന​ഷ്‌​ടാ​ൾ​ജി​യ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ബ്ര​ഹാം തെ​ക്കേ​മു​റി ക​ഥ അ​വാ​ർ​ഡ് ഡോ. ​മ​ധു ന​മ്പ്യാ​ർ എ​ഴു​തി​യ "ചാ​ര നി​റ​ത്തി​ലെ പ​ക​ലു​ക​ൾ' എ​ന്ന ക​ഥ​യ്ക്കാ​ണ് ല​ഭി​ച്ച​ത്. പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് വി​നു ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​ണ് ഡോ. ​മ​ധു ന​മ്പ്യാ​രു​ടെ ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു​ള്ള ഫ​ല​ക​വും സ​മ്മാ​ന​ത്തു​ക​യും മാ​ർ​ച്ച് എ‌​ട്ടി​ന് ന​ട​ക്കു​ന്ന കെ​എ​ൽ​എ​സ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ന​ൽ​കു​ന്ന​താ​യി​രി​ക്കും.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ക​വി​ത, ക​ഥ അ​വാ​ർ​ഡി​നാ​യി സൃ​ഷ്ടി​ക​ൾ അ​യ​ച്ചു​ത​ന്ന എ​ല്ലാ ക​വി​ക​ളോ​ടും ക​ഥാ​കൃ​ത്തു​ക്ക​ളോ​ടും അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ന് സ​ഹാ​യി​ച്ച എ​ല്ലാ ജൂ​റി അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ന​ന്ദി പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ രേ​ഖ​പ്പെ​ടു​ത്തി.