ഹൂ​സ്റ്റ​ണി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, February 19, 2025 5:26 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ സൈ​പ്ര​സ് സ്റ്റേ​ഷ​ൻ ഡ്രൈ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 990 സൈ​പ്ര​സ് സ്റ്റേ​ഷ​നി​ലെ ​അ​പ്പാ​ർ​ട്ട്മെന്‍റ് സ​മു​ച്ച​യ​ത്തി​ലാണ് വെ​ടി​വ​യ്പ് ന​ട​ന്നത്.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീസി​ലെ(എ​ച്ച്‌​സി‌​എ​സ്‌​ഒ) ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വെ​ടി​യേ​റ്റ നി​ല​യി​ൽ ഒ​രു പു​രു​ഷ​നെ​യും സ്ത്രീ​യെ​യും ക​ണ്ടെ​ത്തി.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.