പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി അ​ക്ര​മി; വെ​ടി​വ​യ്പി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു
Wednesday, February 26, 2025 7:32 AM IST
പി .പി. ചെ​റി​യാ​ൻ
പെ​ന്‍​സി​ല്‍​വേ​നി​യ: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി അ​ക്ര​മി. തു​ട​ർ​ന്ന് അ​ക്ര​മി​യും പോലീ​സും ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ യു​പി​എം​സി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ, ഒ​രു ന​ഴ്സ്, ഒ​രു ക​സ്റ്റോ​ഡി​യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റ് ര​ണ്ട് ഓ​ഫി​സ​ർ​മാ​ർ​ക്കും വെ​ടി​യേ​റ്റ​താ​യി യോ​ർ​ക്ക് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ടിം ​ബാ​ർ​ക്ക​ർ പ​റ​ഞ്ഞു.

ഡ​യോ​ജെ​ന​സ് ആ​ർ​ക്ക​ഞ്ച​ൽ​ഓ​ർ​ട്ടി​സ്(49) ആ​ണ് അ​ക്ര​മി. പോലീ​സു​മാ​യി ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റ് യോ​ർ​ക്ക് ബ​റോ പോലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിലെ ആ​ൻ​ഡ്രൂ ഡു​വാ​ർ​ട്ടെ ആ​ണ് മ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ.