മ​ൻ​ഹാ​റ്റ​ൻ ടോ​ൾ പ്രോ​ഗ്രാം; വൈ​റ്റ് ഹൗ​സി​ൽ ട്രം​പും ഹോ​ച്ചു​ളും ച​ർ​ച്ച ന​ട​ത്തി
Wednesday, February 26, 2025 6:56 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ക​ൺ​ജ​ഷ​ൻ പ്രൈ​സിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​വാ​ദ​മാ​യ മ​ൻ​ഹാ​റ്റ​ൻ ടോ​ൾ പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ള്ളി​യാ​ഴ്ച ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ചു​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഓ​വ​ൽ ഓ​ഫി​സ് മീ​റ്റിംഗി​നി​ടെ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ പ്ര​സി​ഡ​ന്‍റു​മാ​യി കു​ടി​യേ​റ്റ, ഊ​ർ​ജ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​താ​യി ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് ശ​നി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു.

ഈ ​ആ​ഴ്ച യു​എ​സ് ഗ​താ​ഗ​ത വ​കു​പ്പ് വ​ഴി ടോ​ൾ പ്രോ​ഗ്രാ​മി​ന്‍റെ ഫെ​ഡ​റ​ൽ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​ൻ ട്രം​പ് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ച​ർ​ച്ച. ടോ​ൾ പ്രോ​ഗ്രാം സം​ര​ക്ഷി​ക്കാ​ൻ ഹോ​ച്ചു​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് .

ഒന്പത് ഡോ​ള​ർ ടോ​ളു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ന്യൂ​യോ​ർ​ക്ക് ട്രാ​ൻ​സി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​ഴ്ച ട്രം​പിന്‍റെ ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ കേ​സ് ഫ​യ​ൽ ചെ​യ്യും.