മുതലമട ച​പ്പ​ക്കാ​ട്, മൊ​ണ്ടി​പ്പ​തി മേ​ഖ​ല​യി​ൽ ജ​നങ്ങൾ ആ​ന​പ്പേ​ടി​യി​ൽ
Wednesday, November 13, 2024 5:45 AM IST
മു​ത​ല​മ​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക​ൻ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ശ​ല്യം ഒ​ഴി​യാ​ബാ​ധ​യാ​യി തു​ട​രു​ന്ന​തു​മൂ​ലം കാ​ർ​ഷി​ക​വി​ള​ക​ളു​ടെ നാ​ശം പ​തി​വാ​യി. പ​ടി​ഞ്ഞാ​റ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും, ആ​ന​മ​ല ത​മി​ഴ്നാ​ട് ഭാ​ഗ​ത്തും കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടാ​യാ​ൽ തു​ര​ത്തി ഓ​ടി​ച്ചെ​ത്തി​ക്കു​ന്ന​ത് ച​പ്പ​ക്കാ​ട്, മൊ​ണ്ടി​പ്പ​തി ഭാ​ഗ​ത്താ​ണ്.

രാ​ത്രി​യി​ൽ മാ​വു​ക​ളും, ക​വു​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന ആ​ന​ക​ൾ പ​ക​ൽ​സ​മ​യ​ത്ത് നി​ര​ത്തി​ൽ സ​ഞ്ചാ​രം ന​ട​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ കോ​ള​നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. പ്ര​ദേ​ശ​ത്ത് ആ​ദി​വാ​സി കോ​ള​നി ഉ​ൾ​പ്പെ​ടെ 250 ൽ​പ്പ​രം കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്. കാ​ർ​ഷി​ക വി​ള​നാ​ശ​ത്തി​നും നാ​ട്ടു​കാ​രു​ടെ ജീ​വ​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി ഇ​പ്പോ​ഴും ബ​ധി​ര​ക​ർ​ണ​ങ്ങ​ളി​ലാ​ണ് പ​തി​ക്കു​ന്ന​ത്.

ച​പ്പ​ക്കാ​ട്, മൊ​ണ്ടി​പ്പ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മൂ​ന്ന് ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ​തു​മൂ​ലം നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​താ​യി.

ജ​ന​ങ്ങ​ൾ മു​ത​ല​മ​ട ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കും മ​റ്റു വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​യി​വ​രു​ന്ന​തും ഏ​റെ ദു​രി​തം​പേ​റി​യാ​ണ്.

അ​സു​ഖ​ബാ​ധി​ത​രാ​യ കോ​ള​നി​വാ​സി​ക​ൾ 250 രൂ​പ ന​ൽ​കി ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഗ്രാ​മ​സ​ഭ​ക​ളി​ൽ ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.