പാ​ത​ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​രോ​ധസ​മ​രം
Tuesday, November 12, 2024 5:27 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​എം​എ​സ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. വ​ണ്ണാ​മ​ട​യി​ലാണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം വാ​ഹ​ന​അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ക​യാ​ണ്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി ഇ​തു​വ​ഴി വ​ൻ​തോ​തി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തും.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ ബി. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി. അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി മൂ​ന്ന​രകോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു​പോ​യി. എ​സ്. ദി​നേ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.