ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ക്കു​റി​യും ദേ​ശീ​യ​പാ​ത​യി​ൽ ദു​ർ​ഘ​ട​യാ​ത്ര
Tuesday, November 12, 2024 5:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ടോ​ൾ​ കൊ​ടു​ത്ത് യാ​ത്ര​ചെ​യ്യേ​ണ്ട വ​ട​ക്ക​ഞ്ചേ​രി-മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ ഇ​ക്കു​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു ദു​രി​ത​യാ​ത്ര​യാ​കും.

പേ​രി​ൽ ആ​റു​വ​രി​പ്പാ​ത​യെ​ന്നാ​ണെ​ങ്കി​ലും 28 കി​ലോ​മീ​റ്റ​ർ​വ​രു​ന്ന റോ​ഡ് പ​ല​യി​ട​ത്തും ഒ​റ്റ​വ​രി​യും ര​ണ്ടു​വ​രി​യു​മാ​ണ്. ഇ​തു കൂ​ടാ​തെ ഏ​തു​സ​മ​യ​വും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലേ​യും കു​തി​രാ​നി​ലേ​യും മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ഒ​രു​വ​ശ​ത്തേ​ക്കു​ള്ള മൂ​ന്നു​വ​രി​യി​ൽ ഒ​രു​വ​രി​യി​ലൂ​ടെ മാ​ത്ര​മാ​ണു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ലം നാ​ല്പ​താം​ത​വ​ണ​യും ത​ക​ർ​ന്ന് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള പ​ണി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്. കൊ​മ്പ​ഴ മ​മ്മ​ദ്പ​ടി​യി​ൽ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​നി​ൽ 150 മീ​റ്റ​റോ​ളം ദൂ​രം മൂ​ന്നു​വ​രി പാ​ത​യ്ക്കു​പ​ക​രം ര​ണ്ടു​വ​രി​പ്പാ​ത​യേ ഇ​പ്പോ​ഴു​മു​ള്ളൂ.

മൂ​ന്നു​വ​രി പാ​ത​യ്ക്കു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഒ​രു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ഇ​പ്പോ​ഴും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ തു​ര​ങ്ക​പ്പാ​ത ക​ട​ന്ന് മൂ​ന്നു​വ​രി​യി​ലൂ​ടെ വേ​ഗ​ത്തി​ൽ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു​വ​രി പാ​ത​ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടും. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വു​ക​യാ​ണ്.

ഇ​തു​കൂ​ടാ​തെ വാ​ണി​യം​പാ​റ, ക​ല്ലി​ടു​ക്ക്, മു​ടി​ക്കോ​ട് എ​ന്നിവിട​ങ്ങളി​ൽ അ​ടി​പ്പാ​ത​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യെ​ല്ലാം വാ​ഹ​ന​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​കെ​ത്തു​ന്ന മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തീ​ർ​ഥാ​ട​ക​ർ വി​ശ്ര​മി​ക്കാ​നും നേ​ന്ത്ര​ക്കാ​യ ചി​പ്സ് വാ​ങ്ങാ​നു​മാ​യി ത​ങ്ങു​ന്ന മം​ഗ​ലം​പാ​ലം ജം​ഗ്ഷ​ൻ മു​ത​ൽ തു​ട​ങ്ങു​ന്ന​താ​ണ് റോ​ഡി​ലെ കു​ഴി​ക​ൾ.

മൂ​ന്നു​ദി​വ​സം​കൂ​ടി പി​ന്നി​ട്ടാ​ൽ മ​ണ്ഡ​ല​കാ​ല​ത്തി​നു തു​ട​ക്കം​കു​റി​ക്കു​ന്ന വൃ​ശ്ചി​ക​മാ​സ​മാ​കും. പി​ന്നെ പൊ​ടി​യി​ൽ മു​ങ്ങി​യാ​കും തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​യാ​ത്ര.