"റ​ബ​ർ​വി​ല​യി​ടി​വും ച​ർ​ച്ച​യാ​ക്ക​ണ​ം'
Tuesday, November 5, 2024 2:17 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ​വി​ല​യി​ടി​വി​ലും വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും പ​ത്തു​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ളും മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന അ​ഞ്ചു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളികു​ടു​ബ​ങ്ങ​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണരം​ഗ​ത്തു റ​ബ​റി​ന്‍റെ വി​ല​യി​ടി​വ് ച​ർ​ച്ച​യാ​കു​ന്നി​ല്ലെ​ന്നു റ​ബ​ർ​ക​ർ​ഷ​ക​ർ.

തു​ട​ർ​ച്ച​യാ​യ വി​ല​യി​ടി​വുമൂ​ലം ജീ​വി​തം മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പാ​ടു​ക​ളി​ലും ക​ടക്കെ​ണി​യി​ലു​മാ​ണ് ക​ർ​ഷ​ക​രെ​ല്ലാം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​യ ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ട്ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മൊ​ക്കെ റ​ബ​ർ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു യാ​തൊ​രു പ്രാ​ധാ​ന്യ​വും കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

റ​ബ​ർ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​ശ്ന​ത്തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടിക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​ന്ന​തി​നു മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നു റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ ട്ര​ഷ​റ​ർ പി.​വി.​ ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ർക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ഈ ​മാ​സം ഏ​ഴി​ന് നി​ല​മ്പൂ​ർ കോ​ട​തി​പ്പ​ടി​യി​ൽ റ​ബ​ർക​ർ​ഷ​ക​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

രാ​ജ്യാ​ന്ത​രത​ല​ത്തി​ൽ സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ൽ 25 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​വു​ക​യും അ​ന്താ​രാ​ഷ്ട്രവി​ല ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വി​ല​യെ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്നു​നി​ന്നി​ട്ടും കേ​ര​ള​ത്തി​ലെ റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് അ​ടി​സ്ഥാ​ന മി​നി​മം​വി​ല​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ട​യ​ർ ക​മ്പ​നി​ക​ളു​ടെ ഒ​ത്തു​ക​ളിവ്യാ​പാ​ര​ത്തി​ലൂ​ടെ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണ്. റ​ബ​ർ സം​ഭ​രി​ക്കാ​ൻ മ​റ്റു ഏ​ജ​ൻ​സി​ക​ൾ ഇ​ല്ലാ​താ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ ത​ക​ർ​ന്ന​ടി​യു​ക​യാ​ണ്. എ​ക്സ്പോ​ർ​ട്ടിം​ഗ് ലൈ​സ​ൻ​സു​ള്ള റ​ബ​ർ ബോ​ർ​ഡ്‌ ക​മ്പ​നി​ക​ളും മാ​ർ​ക്ക​റ്റിം​ഗ് സോ​സൈ​റ്റി​ക​ളും പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നും മ​റ്റു കേ​ന്ദ്ര - സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളും കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ്. എ​ല്ലാ രാ​ഷ്ട്രീ​യ പ​ർ​ട്ടി​ക​ളും റ​ബ​റി​ന്‍റെ അ​ടി​സ്ഥാ​നവി​ല 250 രൂ​പ​യാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.