തു​ലാ​വ​ർ​ഷം; പോ​ത്തു​ണ്ടി ഡാം ​പു​ഴ​യി​ലേ​ക്കു തു​റ​ന്നു
Sunday, November 3, 2024 6:43 AM IST
നെ​ന്മാ​റ: തു​ലാ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ പോ​ത്തു​ണ്ടി ഡാം ​പു​ഴ​യി​ലേ​ക്ക് തു​റ​ന്നു. ര​ണ്ടു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഡാ​മി​ലെ അ​ധി​ക ജ​ലം പു​ഴ​യി​ലേ​ക്ക് തു​റ​ന്ന​ത്.

55 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ നി​ല​വി​ൽ 54. 23 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​ഴ​യി​ലേ​ക്ക് ര​ണ്ട് സെ​ന്‍റീമീ​റ്റ​ർ വെ​ള്ളം തു​റ​ന്നു​വി​ട്ട് ജ​ലം ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. നി​ല​വി​ൽ പോ​ത്തു​ണ്ടി ഡാം ​ജ​ല​നി​ര​പ്പ് റെ​ഡ് അ​ല​ർ​ട്ടി​ലാ​ണ്. പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​.