തു​ലാ​വ​ർ​ഷമ​ഴ ക​നി​ഞ്ഞ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ടീ​ൽ തു​ട​ങ്ങി
Saturday, November 2, 2024 3:06 AM IST
നെ​ന്മാ​റ: തു​ലാ​വ​ർ​ഷമ​ഴ ക​നി​ഞ്ഞ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ടീ​ല്‍പ​ണി​ക​ൾ സ​ജീ​വ​മാ​യി. നെ​ന്മാ​റ, അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ന​ടീ​ല്‍​ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച മ​ഴ​യി​ല്‍ വെ​ള്ളം കെ​ട്ടിനി​ര്‍​ത്തി ഉ​ഴു​തുമ​റി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ ന​ടീ​ല്‍​തു​ട​ങ്ങി​യ​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം മൂ​ലം ഇ​ത്ത​വ​ണ​യും ന​ടീ​ല്‍ ന​ട​ത്തു​ന്ന​തി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത്. അ​യി​ലൂ​ര്‍ ക​യ്പ​ഞ്ചേ​രി, ക​ണ്ണി​യ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ടീ​ല്‍ പ​ണി​ക​ൾ​ക്കെ​ത്തി​യ​ത് ബം​ഗാ​ളി​ലെ പ​ശ്ചി​മകൊ​ല്‍​ക​ത്ത​യി​ല്‍ നി​ന്നു​ള്ള സം​ഘ​മാ​ണ്. ഞാ​റ്റ​ടി പ​റി​ച്ച് ന​ടീ​ല്‍ ന​ട​ത്തു​ന്ന​തി​ന് ഏ​ക്ക​റി​ന് 4200 രൂ​പ​യാ​ണ് കൂ​ലി​യാ​യി വാ​ങ്ങു​ന്ന​തെ​ന്ന് തി​രു​വ​ഴി​യാ​ട് മ​ങ്ങാ​ട്ടെ പാ​ട​ശേ​ഖ​ര​ത്തി​ലെ സു​രേ​ന്ദ്ര​ൻ എ​ന്ന ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.

160-170 ദി​വ​സ​ത്തെ മൂ​പ്പു​ള്ള സി​ആ​ർ 51 വി​ത്തി​ന​മാ​ണ് ന​ടീ​ല​ിനാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.