ന​വീ​ക​രിച്ച ആ​ല​മ്പ​ള്ളം നി​ല​മ്പ​തി​പ്പാ​ലം വാ​ഹ​നസ​ഞ്ചാ​ര​ത്തി​നു തുറക്കും
Sunday, November 3, 2024 6:43 AM IST
കൊ​ല്ല​ങ്കോ​ട്: ന​വീ​ക​രി​ച്ച ആ​ല​മ്പ​ള്ളം നി​ല​മ്പ​തി​പ്പാ​ലം അ​ടു​ത്ത​യാ​ഴ്ച തു​റ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ല. കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ 15 ല​ക്ഷം ഫ​ണ്ട് ചെ​ല​വ​ഴി​ച്ചാ​ണ് ആ​ല​മ്പ​ള്ളം പാ​ലം ന​വീ​ക​രി​ച്ച് സ​ഞ്ചാ​ര​യാ​ഗ്യ​മാ​ക്കി​യ​ത്.

ന​വീ​ക​രി​ച്ച പാ​ല​ത്തി​ലൂ​ടെ പ​യി​ലൂ​ർ​മൊ​ക്കി​ൽ നി​ന്നും ഊ​ട്ട​റ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു യാ​ത്രി​ക​രും കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലെ​ത്താ​ൻ മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട​തി​നും പാ​ലം തു​റ​ക്കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കും. 2018 ലെ ​പ്ര​ള​യ​ജ​ലം പു​ഴ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ലം കൈ​വ​രി​യും സ​ഞ്ചാ​ര​വ​ഴി​യും ത​ക​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​ത്. പ​ല​ത​വ​ണ പാ​ല​ത്തി​ൽ താ​ത്കാ​ലി​ക ന​വീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും ഗു​ണ​പ്ര​ദ​മാ​യി​ല്ല.

ര​ണ്ടു​മാ​സം മു​ന്പ് ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ​യി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് നി​ല​മ്പ​തി​ക്ക് സ​ർ​വ​നാ​ശ​മു​ണ്ടാ​യി വ​ഴി അ​ട​ഞ്ഞ​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ അ​വ​സാ​ന മി​നു​ക്ക്പ​ണി​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും.