184 പോ​ളി​ംഗ് ബൂ​ത്തു​ക​ൾ
Sunday, November 3, 2024 6:43 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ നാ​ലു​ അ​ധി​ക ബൂ​ത്തു​ക​ൾ അ​ട​ക്കം​ആ​കെ 184 പോ​ളി​ംഗ് ബൂ​ത്തു​ക​ളാ​ണ് ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​വു​ന്ന​ത്. 1500ൽ ​കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തു​ക​ളി​ലാ​ണ് ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. വ​നി​താ​ ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന ഒ​രു പോ​ളിം​ഗ് ബൂ​ത്തും അം​ഗ​പ​രി​മി​ത​ർ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു പോ​ളിം​ഗ് ബൂ​ത്തും മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​വും.

ഗ​വ. ലോ​വ​ർ​പ്രൈ​മ​റി സ്കൂ​ൾ കു​ന്ന​ത്തൂ​ർ​മേ​ട് വട​ക്കു​വ​ശ​ത്തെ മു​റി, ​പൂ​ള​കാ​ട് അ​ങ്ക​ണ​വാ​ടി, ​ബിഇഎ​സ് ഭാ​ര​തി​തീ​ർ​ഥ വി​ദ്യാ​ല​യം​ ക​ല്ലേ​ക്കാ​ട് കി​ഴ​ക്കു​വ​ശം , ​സെ​ൻ​ട്ര​ൽ ജൂ​നി​യ​ർ​ബേ​സി​ക് സ്കൂ​ൾ കി​ണാ​ശേരി​കി​ഴ​ക്ക് വ​ശ​ത്തെ മു​റി ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ​വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ബ്കാ​സ്റ്റി​ംഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​യി ആ​കെ ഏ​ഴു​ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ള്ളി​പ്പു​റം യൂ​ണി​യ​ൻ ബേ​സി​ക് യുപി സ്കൂ​ൾ, ​ക​ർ​ണ്ണ​ക​യ​മ്മ​ൻ എ​ച്ച്എ​സ് മൂ​ത്താ​ൻ​ത​റ, ത​ണ്ണീ​ർ​പ​ന്ത​ൽ എഎംഎ​സ്ബി സ്കൂ​ൾ എ​ന്നി​വ​യാ​ണ് പ്ര​ശ്നബൂ​ത്തു​ക​ൾ.