ചി​ട്ടി ത​ട്ടി​പ്പു​ക​ളി​ൽ കു​ടു​ങ്ങി ജ​നം; പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഭീ​ഷ​ണി​യും ഗു​ണ്ടാ​യി​സ​വും
Sunday, November 3, 2024 6:43 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ചി​ട്ടി ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന പാ​വ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് ചി​ട്ടി ന​ട​ത്തി​പ്പു​കാ​രു​ടെ ഇ​ര​ക​ളാ​കു​ന്ന​തി​ൽ കൂ​ടു​ത​ൽ പേ​രും.

പ​ണി​ക്ക്പോ​യി കി​ട്ടു​ന്ന കൂ​ലി​യി​ൽനി​ന്നും നി​ശ്ചി​ത തു​ക ഭാ​വി​യി​ലെ ചെ​ല​വു​ക​ൾ​ക്കാ​യി ചി​ട്ടി​ക​ളി​ൽ അ​ട​ക്കും. പ​ണം അ​ട​ക്കാ​നും കു​റി വ​ട്ട​മെ​ത്തി​യാ​ൽ തു​ക കി​ട്ടാ​നു​ള്ള സൗ​ക​ര്യ​വും നോ​ക്കി​യാ​ണ് ആ​ളു​ക​ൾ ഇ​ത്ത​രം ചി​ട്ടി​ക​ളി​ൽ ചേ​രു​ന്ന​ത്.

എ​ന്നാ​ൽ ചി​ട്ടി​യി​ൽ ചേ​ർ​ത്തു​മ്പോ​ൾ കാ​ണി​ക്കു​ന്ന ഉ​ദാ​രമ​ന​സൊ​ന്നും ചി​ട്ടി ആ​രം​ഭി​ച്ചാ​ൽ ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് ചി​ട്ടി​യി​ൽ ചേ​ർ​ന്ന് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട കി​ഴ​ക്ക​ഞ്ചേ​രി വാ​ൽ​കു​ള​മ്പി​ന​ടു​ത്ത് വെ​ള്ളി​കു​ള​മ്പി​ലെ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. ചി​ട്ടി തു​ക സം​ബ​ന്ധി​ച്ച് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്ന​താ​ണ് ക​ണ​ക്ക്.

അ​ത് അം​ഗീ​ക​രി​ക്ക​ണം. അ​ത​ല്ലെ​ങ്കി​ൽ പി​ന്നെ ഭീ​ഷ​ണി​യും ഗു​ണ്ടാ​യി​സ​വു​മാ​കും. കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ക​ള്ള​നാ​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളും ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തും.​സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ വ​ച്ച് പ​രി​ഹ​സി​ച്ച് നി​ശ​ബ്ദ​നാ​ക്കും. നാ​ട്ടി​ൻപു​റ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.