ജി​ല്ലാ​ത​ല പാ​ച​കമ​ത്സ​രം; ആ​ർ. സ്മി​ത പാ​ച​കറാ​ണി
Sunday, November 3, 2024 6:43 AM IST
വ​ട​ക്ക​ഞ്ചേ​രി: ഗ​വ​. ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജി​ല്ല​യി​ലെ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പാ​ച​കമ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജില്ലാ ക​ള​ക്ട​ർ ഡോ.എ​സ്. ചി​ത്ര നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​സു​നി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ എ​ഇ​ഒ പി. ​ജ​യ​ന്തി, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജേ​ക്ക​ബ് തോ​മ​സ് റോ​ഷ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക പ്ര​തി​നി​ധി മീ​രാ​ൻ ഷാ, ​നോ​ൺ ഫീ​ഡിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ വി.പി. പ്രി​യ, എ​സ്. അ​നു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ 11 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 11 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​തി​നാ​റോ​ളം പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ൾ കൊ​ണ്ട് സ്പെ​ഷൽ കൂ​ട്ടു​ക​റി ത​യ്യാ​റാ​ക്കി​യ ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല കു​നി​ശേ​രി ജി​എ​ൽ​പി സ്കൂ​ളി​ലെ ആ​ർ. സ്മി​ത ഒ​ന്നാം സ്ഥാ​നം നേ​ടി പാ​ച​ക റാ​ണി​യാ​യി. ചി​റ്റൂ​ർ ഉ​പ​ജി​ല്ല പാ​റ​ക്ക​ളം ജി​എം​എ​ൽ​പി സ്കൂ​ളി​ലെ ടി. ​ആ​ർ. അ​ശോ​ക് ര​ണ്ടാം സ്ഥാ​ന​വും കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല വി​ത്തന​ശേ​രി എ​സ്എം​എം സ്കൂ​ളി​ലെ കെ.​വി​മ​ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി.