ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ റൂ​ബി​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്
Sunday, November 3, 2024 6:43 AM IST
ഒ​ല​വ​ക്കോ​ട്: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ധോ​ണി സെ​ന്‍റ്് ജെ​യിം​സ് ദി ​ഗ്രേ​റ്റ് ഇ​ട​വ​ക​യു​ടെ റൂ​ബി​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന്. 1984 ന​വം​ബ​ർ മൂ​ന്നി​ന് രൂ​പം കൊ​ണ്ട​താ​ണ് ധോ​ണി ഇ​ട​വ​ക. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പൊ​തു​സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​കും. ഇ​ട​വ​ക​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​വാ​ഹ​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വാ​ഹ ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ദ​ന്പ​തി​മാ​രെ​യും 90 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, കൈ​ക്കാ​രന്മാ​രാ​യ മെ​ജോ മാ​ത്യു വ​ടു​ത​ല​ക്കു​ഴി, സ​ജി സേ​വി​യ​ർ വ​ട്ട​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.