ഷൊർണൂർ ട്രെയിൻ ദുരന്തം: തൊഴിലാളികൾ ജോലി ചെയ്തിരുന്നത് സുരക്ഷാസംവിധാനങ്ങളില്ലാതെ
Sunday, November 3, 2024 6:43 AM IST
ഷൊർ​ണൂ​ർ: യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് കൊ​ച്ചി റെ​യി​ൽ​വേ പാ​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖംക​ണ്ടു​ള്ള ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ നൊ​മ്പ​രംആ​രുംകാ​ണാ​തെ പോ​യ​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് ഇ​ന്ന​ലെ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​മ​ർന്നത്.

ഒ​രു സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ പാ​ല​ത്തി​നു മു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചുനീ​ങ്ങു​ന്ന ഇ​വ​രെ കാ​ണു​മ്പോ​ൾത​ന്നെ കാ​ഴ്ചക്കാ​ർ​ക്കു​ള്ളി​ൽ ഭീ​തി നി​റ​യും. ഏ​തുനി​മി​ഷ​വും തീ​വ​ണ്ടി​യു​ടെ രൂ​പ​ത്തി​ൽ മ​ര​ണം പാ​ഞ്ഞെ​ത്തു​മെ​ന്നുറ​പ്പ്.

ഇ​താ​ണ് ഇ​ന്ന​ലെ പാ​ല​ത്തി​നു മു​ക​ളി​ൽ സം​ഭ​വി​ച്ച​ത്.​ പാ​ലം പു​തു​ക്കിപ്പണി​യു​ന്ന​തി​നി​ട​യി​ൽ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും റെ​യി​ൽ​വേ എ​ടു​ത്തുമാ​റ്റി.

പാ​ല​ത്തി​നിട​യ്ക്കു​ള്ള സേ​ഫ്‌​റ്റി കാ​ബി​നു​ക​ൾ ദൂരത്തായിരു​ന്ന​തി​നാൽ വ​ണ്ടി വ​രു​ന്ന​തുക​ണ്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ടിര​ക്ഷ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. കൂ​കിവി​ളി​ച്ചുവ​ന്ന കേ​ര​ള എ​ക്‌​സ്‌​പ്ര​സി​ൽനി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ​ക്ക് മാ​ർ​ഗമേതു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ട്രെയിൻ വ​രു​ന്ന​തുക​ണ്ട്‌ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ഴ​യി​ൽ വീ​ണ ഒ​രാ​ൾ​ക്കുവേ​ണ്ടി അ​ഗ്നിര​ക്ഷാസേ​ന​യും പോ​ലീ​സും ഭാ​ര​ത​പ്പു​ഴ​യി​ൽ വ​ലി​യ തെര​ച്ചി​ലാ​ണ് ന​ട​ത്തി​യ​ത്.

മ​രി​ക്കു​ന്ന​തി​നു തൊ​ട്ടുമു​മ്പ് തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ച്ച മാ​ലി​ന്യബാ​ഗു​ക​ൾ ട്രാ​ക്കി​ലും സ​മീ​പ​ത്തും എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​യി കി​ട​ക്കു​ന്നു​ണ്ട്.ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ പു​റ​ത്തേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നിട​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.